Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധോളവീര » കാലാവസ്ഥ

ധോളവീര കാലാവസ്ഥ

വേനല്‍ക്കാലത്ത്‌ കടുത്ത ചൂടും മഴക്കാലത്ത്‌ പേമാരിയും ശൈത്യകാലത്ത്‌ കൊടുംതണുപ്പുമാണ്‌ ധോളവീരയില്‍ അനുഭവപ്പെടുന്നത്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ഇവിടെ കടുത്ത ചൂട്‌ അനുഭവപ്പെടും. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള സമയത്ത്‌ താപനില 35 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇവിടുത്തെ മഴക്കാലം. കനത്ത മഴ ലഭിക്കുന്നതിനാല്‍ മഴക്കാലത്ത്‌ ഈ പ്രദേശം വെള്ളത്തിനടിയില്‍ ആകുന്നത്‌ സാധാരണയാണ്‌.

ശീതകാലം

ശൈത്യകാലത്ത്‌ ധോളവീരയില്‍ കൊടുംതണുപ്പ്‌ അനുഭവപ്പെടും. ഈ സമയത്ത്‌ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍  10 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌ ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌.