Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിഗ്‌ബോയ്‌ » കാലാവസ്ഥ

ദിഗ്‌ബോയ്‌ കാലാവസ്ഥ

എല്ലാ സമയത്തും ദിഗ്‌ബോയ്‌ സന്ദര്‍ശന യോഗ്യമാണ്‌. എങ്കിലും വര്‍ഷകാലവും ശൈത്യകാലവും ആണ്‌ കൂടുതല്‍ അനുയോജ്യമായ കാലയളവ്‌. വര്‍ഷകാലത്ത്‌ പച്ച നിറഞ്ഞ പ്രകൃതി വളരെ മനോഹരമായിരിക്കും. ശൈത്യകാലത്ത്‌ മഞ്ഞ്‌ മൂടിയ പ്രഭാതങ്ങളും രാത്രിയും ആസ്വദിക്കാന്‍ കഴിയും. ഇക്കാലയളവില്‍ ദിഗ്‌ബോയ്‌ സന്ദര്‍ശിക്കുന്നത്‌ കൂടുതല്‍ ആസ്വാദ്യമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം ജൂണ്‍ അവസാനത്തോടെ തീരും. ഡിഗ്‌ബോയിലെ നീണ്ട വേനല്‍ക്കാലം ചൂട്‌ കൂടിയതും ഈര്‍പ്പമുള്ളതുമാണ്‌. ഇക്കാലയളവിലെ ശരാശരി താപനില 22 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. വേനല്‍ക്കാലത്ത്‌ ദിഗ്‌ബോയ്‌ സന്ദര്‍ശിക്കുന്നതിന്‌ ആവശ്യമായ മുന്‍കരുതലുകള്‍ വേണം.

മഴക്കാലം

ജൂണില്‍ തുടങ്ങി രണ്ട്‌ മാസത്തോളം നീണ്ടു നില്‍ക്കും ഡിഗ്‌ബോയിലെ വര്‍ഷകാലം. മിതോഷ്‌ണ കാലവസ്ഥ പ്രദേശമായതിനാല്‍ നല്ല രീതിയില്‍ ഇവിടെ മഴ ലഭിക്കാറുണ്ട്‌. ഡിഗ്‌ബോയില്‍ ലഭിക്കുന്ന ശരാശരി മഴ 120 ഇഞ്ചാണ്‌.

ശീതകാലം

നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെ ഡിഗ്‌ബോയിലെ ശൈത്യകാലം നീണ്ടു നില്‍ക്കും. ശൈത്യകാലം വളരെ പ്രസന്നനമായിരിക്കും താപനില അധികം താഴാറില്ല. ഇക്കാലയളവില്‍ ഡിഗ്‌ബോയിലെ ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാവിലെയും വെകുന്നേരവും മൂടല്‍ മഞ്ഞ്‌ പതിവാണ്‌.