കാവേരീനദിക്കരയിലുള്ള ദുബാരെ വനത്തിലാണ് ദുബാരെ എലിഫന്റ് ക്യാംപുള്ളത്. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആനകളെ പിടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്. ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പും താപ്പാനകളുടെ ഗൗരവവുമെല്ലാം ഇവിടെക്കാണാം. ഇവിടുത്തെ ജീവനക്കാരുടെ കൂടെക്കൂടി ധൈര്യമുള്ളവര്‍ക്ക് ആനകളെ കുളിപ്പിക്കുകയും മറ്റും ചെയ്യാം.
കാവേരി നദിയില്‍ കുളിക്കാനെത്തുന്ന ആനകളെയും പാപ്പാന്മാരെയും കാണാനായി ഇവിടെ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. ദസറ ആഘോഷത്തിന്റെ ഭാഗമായി മൈസൂരില്‍ നടക്കുന്ന ജംബോ സവാരിക്ക് ഇവിടെനിന്നുള്ള ആനകളെയാണ് കൊണ്ടുപോകുന്നത്. ഇവിടെ കാവേരി നദിയില്‍ ട്യൂബ് ബോട്ടില്‍ ഒരു സാഹസികയാത്രയും തരപ്പെടുത്താം.



Click it and Unblock the Notifications