മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍. ഈ സമയത്ത് കടുത്ത ചുടാണ് അനുഭവപ്പെടുന്നത്. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് ദുന്‍ഗര്‍പൂരിലേയ്ക്ക് യാത്രപോകാതിരിക്കുന്നതാണ് നല്ലത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഈ സമയത്തെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. ഇടക്കിടെ പെയ്യുന്ന മഴ ചൂടിന് ശമനം വരുത്തും, മഴക്കാലത്ത് യാത്രചെയ്യാനിഷ്ടമുള്ളവര്‍ക്ക് ഈ കാലം തിരഞ്ഞെടുക്കാം.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം ഫെബ്രുവരിയിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് താപനില 22 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ കടുത്ത തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇക്കാലത്താണ് യാത്രയെങ്കില്‍ തണുപ്പിനെച്ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള സയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.