Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദുന്‍ഗര്‍പൂര്‍

കണ്ടാല്‍ മതിവരാത്ത ദുന്‍ഗര്‍പൂര്‍

10

രാജസ്ഥാന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ദുന്‍ഗര്‍പൂര്‍(ഡുന്‍ഗര്‍പൂര്‍). ദുന്‍ഗര്‍പ്പൂര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ദുന്‍ഗര്‍പൂര്‍ നഗരം. രാജഭരണകാലത്തെ ദുന്‍ഗര്‍പ്പൂര്‍ സ്റ്റേറ്റായിരുന്നു ഇത്. ഭില്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസികളാണ് ഇവിടുത്തെ പ്രധാന ജനവിഭാഗം. ഇവര്‍തന്നെയായിരുന്നു ആദ്യകാലത്ത് ദുന്‍ഗര്‍പൂര്‍ ഭരിച്ചിരുന്നത്. പിന്നീട് ഭില്‍ വിഭാഗക്കാരില്‍ നിന്നും രാജാ വീര്‍ സിങ് ദുന്‍ഗര്‍പൂരിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ദുന്‍ഗര്‍പൂരിനെക്കുറിച്ച് ചിലത്

ദുന്‍ഗര്‍പൂരിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഇവിടുത്തെ പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാണത്തെക്കുറിച്ചാണ്. അതിശയിപ്പിക്കുന്ന തരത്തിലും വര്‍ണത്തിലുമുള്ള കളിക്കോപ്പുകളാണ്  ഇവിടുത്തെ പരമ്പരാഗത തൊഴിലാളികള്‍ ഉണ്ടാക്കുന്നത്. മനുഷ്യരൂപത്തിലും മൃഗങ്ങളുടെ രൂപത്തിലുമാണ് പ്രധാനമായും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. നഗരത്തില്‍ പലയിടത്തായുള്ള കടകലിലും മേളകളിലുമെല്ലാം ഇത്തരം കളിപ്പാട്ടങ്ങളുടെ വില്‍പ്പനയുണ്ടാകും. ഇതുകൂടാതെ ദുന്‍ഗര്‍പൂരിലെ ഫോട്ടോ ഫ്രെയിമിങും പ്രശസ്തമാണ്. സ്വര്‍ണപ്പണിക്കാരും വെള്ളിപ്പണിക്കാരുമാണ് മനോഹരമായ ഫോട്ടോ ഫ്രെയിമുകള്‍ തീര്‍ക്കുന്നത്. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഇത്തരം ഫ്രെയിമുകള്‍ക്ക് വലിയ ഡിമാന്റാണ്.

അരി, മാങ്ങ, ഈന്തപ്പഴം എന്നിവയുടെ ഉല്‍പാദനത്തിലും തേക്കുമരങ്ങളുടെ കാര്യത്തിലും ദുന്‍ഗര്‍പൂര്‍ പ്രശസ്തമാണ്.  ഏറെ വനപ്രദേശമുള്ള ഇവിടം ട്രക്കിങ് പ്രണയികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുന്നുണ്ട്. കൂടാതെ പ്രകൃതിസൗന്ദര്യവും വന്യജീവിസമ്പത്തുമെല്ലാം കാണാനും അറിയാനും ആഗ്രഹമുള്ളവര്‍ക്കും ദുന്‍ഗര്‍പ്പൂരിലേയ്ക്കുള്ള യാത്ര നന്നായി ആസ്വദിയ്ക്കാന്‍ കഴിയും.

ദുന്‍ഗര്‍പൂരിലെ മേളകളും ഉത്സവങ്ങളും

ബനേശ്വര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ബനേശ്വര്‍ മേളയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, ഇതൊരു ആദിവാസി ഉത്സവമാണ്. മാഘ ശുക്ല പൂര്‍ണിമ അതായത് ഫെബ്രുവരി മാസത്തിലെ പൗര്‍ണമി ദിവസമാണ് ഈ ഉത്സവം നടക്കുന്നത്. ഈ സമയത്ത് ഗുജറാത്ത്, രാജസ്ഥാനിലെ മറ്റുഭാഗങ്ങള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ബില്ലുകള്‍ ഇവിടെയെത്തും, പലഭാഗത്തുനിന്നുള്ള വിനോദസഞ്ചാരികളും ഈ ഉത്സവം കാണാനെത്താറുണ്ട്. മഹി, സോം എന്നീ നിദകളില്‍ സ്‌നാനം ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങ്. വാഗല്‍ ഉത്സവവും പ്രധാനപ്പെട്ട ഒന്നാണ്. ഇവിടുത്തെ നാടന്‍ നൃത്തരൂപങ്ങളും സംഗീതവുമെല്ലാം ഈ ഉത്സവസമയത്ത് അരങ്ങിലെത്തും. ഹോളിയാണ് മറ്റൊരു പ്രധാന ഉത്സവം, ഭില്‍ വിഭാഗക്കാര്‍ ഹോളി വലിയ കേമമായിട്ടാണ് ആഘോഷിയ്ക്കുന്നത്. മറ്റൊരു ഉത്സവം ദീപാവലിയാണ്. ദീപാവലി കഴിഞ്ഞ ഉടനുള്ള ബാര്‍ ബ്രിജി മേളയാണ് മറ്റൊരു ഉത്സവം.

വാസ്തുവിദ്യാ വിസ്മയങ്ങള്‍

രാജസ്ഥാനിലെ മറ്റു നഗരങ്ങള്‍ പോലെ ദുന്‍ഗര്‍പൂരും വാസ്തുവിദ്യാവിസ്മയങ്ങള്‍ ഏറെയുണ്ട്. കൊട്ടാരങ്ങള്‍, പുരാതനക്ഷേത്രങ്ങല്‍, മ്യൂസിയങ്ങള്‍, തടാകങ്ങള്‍ എന്നിവയെല്ലാമുണ്ട് ജില്ലയിലെമ്പാടും. രജപുത്താനശൈലിയില്‍ നിര്‍മ്മിച്ച ഉദയ് ബിലാസ് പാലസാണ് ഏറ്റവും പ്രശസ്തമായ ക്ഷേത്രം. റാണിവാസ്, ഉദയ് ബിലാസ് , കൃഷ്ണ പ്രകാശ്, എന്നിങ്ങനെ ഈ കൊട്ടാരത്തെ മൂന്നുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

മനോഹരമായ ബാല്‍ക്കണികളും, ആര്‍ച്ചുകളും, ജാലകങ്ങളുമെല്ലാമുള്ള ഈ കൊട്ടാരം ഇപ്പോള്‍ ഒരു ഹെറിറ്റേജ് ഹോട്ടലാണ്. കണ്ണാടിപ്പണികള്‍കൊണ്ട് അലങ്കരിച്ച ജുന മഹലാണ് മറ്റൊരു പ്രധാന കാഴ്ച. ഗെയ്ബ് സാഗര്‍ ലേക്കിന്റെ തീരത്തുള്ള ബാദല്‍ മഹലാണ് മറ്റൊരു പ്രധാനപ്പെട്ട കെട്ടിടം. രജപുത്താന, മുഗള്‍ ശൈലിയുടെ ഫ്യൂഷനാണ് ഈ കൊട്ടാരം.

മനോഹരമായ ഒട്ടേറെ പഴയകാല ആരാധനാലയങ്ങളുണ്ട് ഇവിടെ. ബനേശ്വര്‍ ക്ഷേത്രം, ഭുവനേശ്വര്‍ ക്ഷേത്രം. സുര്‍പുര്‍ ക്ഷേത്രം, ദിയോ സോമനാഥ് ക്ഷേത്രം, വിജയ് രാജരാജേശ്വര്‍ ക്ഷേത്രം, ശ്രീനാഥ്ജി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍.  ഗെയ്ബ് സാഗര്‍ തടാകം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതിന്റെ പരിസരത്തായി ഒട്ടേറെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാമുണ്ട്. രാജ്മാതാ കുന്‍വര്‍ ഗവണ്‍മെന്റ് മ്യൂസിയം, നാഗ്ഫണ്‍ജി, ഗാലിയാകോട്ട്, ഫത്തേഗരി എന്നിവയാണ് ദുന്‍ഗര്‍പൂരില്‍ കാണാനുള്ള മറ്റുകാര്യങ്ങള്‍. ദുന്‍ഗര്‍പൂരിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

രാജസ്ഥാന്റെ ഏത് ഭാഗത്തുനിന്നും ദില്ലി, ആഗ്രപോലുള്ള നഗരങ്ങളില്‍ നിന്നുമെല്ലാം എളുപ്പത്തില്‍ ദുന്‍ഗര്‍പൂരില്‍ എത്തിച്ചേരാം. ഉദയ്പൂരിലെ മങാറാണ പ്രതാപ് വിമാനത്താവളമാണ് ദുന്‍ഗര്‍പൂരിന് അടുത്തുള്ളത്. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ദില്ലി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയശേഷം ദുന്‍ഗര്‍പൂരിലേയ്ക്ക് യാത്രചെയ്യണം.

തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ മധ്യപ്രദേശിയ രത്‌ലം റെയില്‍വേസ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. സ്റ്റേഷനില്‍ നിന്നും ദുന്‍ഗര്‍പൂരിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്. രാജസ്ഥാനിലെ ഉദയ്പൂര്‍ പോലുള്ള നഗരങ്ങളില്‍ നി്‌ന്നെല്ലാം ദുന്‍ഗര്‍പൂരിലേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്.

വര്‍ഷംമുഴുന്‍ ഏതാണ്ട് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. വേനല്‍ കടുത്തതാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

ദുന്‍ഗര്‍പൂര്‍ പ്രശസ്തമാക്കുന്നത്

ദുന്‍ഗര്‍പൂര്‍ കാലാവസ്ഥ

ദുന്‍ഗര്‍പൂര്‍
31oC / 88oF
 • Sunny
 • Wind: W 18 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുന്‍ഗര്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദുന്‍ഗര്‍പൂര്‍

 • റോഡ് മാര്‍ഗം
  ഉദയ്പൂരില്‍ നിന്നും ദുന്‍ഗര്‍പൂരിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുണ്ട്. രാജസ്ഥാനിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ആഢംബര ടൂറിസ്റ്റ് ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മധ്യപ്രദേശിലെ രത്‌ലം ആണ് ദുന്‍ഗര്‍പൂരിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ദില്ലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ രത്‌ലം സ്റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ട്. സ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ദുന്‍ഗര്‍പൂരിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഉദയ്പൂരിലെ മഹാറാണ പ്രതാപ് വിമാനത്താവളമാണ് അടുത്തുള്ളത്. ദില്ലി, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയശേഷം മഹാറാണ പ്രതാപ് വിമാനത്താവളത്തില്‍ എത്തണം. മഹാറാണ എയര്‍പോര്‍ട്ിടല്‍ നിന്നും ദുന്‍ഗര്‍പൂരിലേയ്ക്ക് ടാക്‌സികള്‍ ലഭിയ്ക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Feb,Fri
Return On
29 Feb,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Feb,Fri
Check Out
29 Feb,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Feb,Fri
Return On
29 Feb,Sat
 • Today
  Dungarpur
  31 OC
  88 OF
  UV Index: 9
  Sunny
 • Tomorrow
  Dungarpur
  30 OC
  86 OF
  UV Index: 9
  Partly cloudy
 • Day After
  Dungarpur
  29 OC
  84 OF
  UV Index: 8
  Partly cloudy