Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എലഫന്റ » കാലാവസ്ഥ

എലഫന്റ കാലാവസ്ഥ

എലഫന്റ ഗുഹകളിലെ സന്ദര്‍ശനത്തിനു ഏറ്റവും നല്ല സമയം ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലമാണ്.

വേനല്‍ക്കാലം

തീരദേശം ആയതു കൊണ്ട് തന്നെ ചൂടും ഈര്‍പ്പവും ഉള്ള  വേനല്‍ക്കാലമാണ് എലഫന്റ യില്‍. അലയടിക്കുന്ന തിരമാലകളാല്‍ ചുറ്റപ്പെട്ടത് കൊണ്ട്  കാല ഭേദമില്ലാതെ ഈര്‍പ്പമുള്ള കാറ്റ് സദാ സമയവും വീശുന്നുണ്ടാവും. പകല്‍ താപനില 30-36 ഡിഗ്രീ സെല്‍ഷ്യസിന് ഇടക്കാണ്.

മഴക്കാലം

മഴക്കാലം സമീപപ്രദേശമായ മുംബൈ നഗരത്തിലെ പോലെ തന്നെ. മിതമായ മഴ. മഴക്കാലത്ത്‌ ഇവിടെ യാത്ര ചെയ്യുന്നെങ്കില്‍ മഴക്കോട്ടും ജലപ്രതിരോധിയായ ഷൂസും കരുതുക.

ശീതകാലം

മുംബൈ നഗരത്തിലെത് പോലെ വളരെ കുറഞ്ഞ തോതിലുള്ള, 16 ഡിഗ്രീ സെല്‍ഷ്യസില്‍ താഴെ പോകാത്ത അത്ര  ശൈത്യം മാത്രമേ എലഫന്റ യിലും അനുഭവപ്പെടൂ. കരയിലും കടലിലുമായി വീശിക്കൊണ്ടിരിക്കുന്ന കാറ്റ് കാലാവസ്ഥയെ മാറ്റമില്ലാതെ നിര്‍ത്തുന്നു.