യുനസ്കോ പൈതൃക കേന്ദ്രമായ എലഫന്റ ഗുഹകള്‍

ഹോം » സ്ഥലങ്ങൾ » എലഫന്റ » ഓവര്‍വ്യൂ

യുനസ്കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പ്രസിദ്ധമായ എലഫന്റ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത് എലഫന്റ ദ്വീപിലാണ്. പോര്ടുഗീസുകാര്‍ ആണ് തങ്ങളുടെ ആദ്യ വരവില്‍ തന്നെ ഈ ഗുഹകള്‍ക്ക് എലഫന്റ ഗുഹകള്‍ എന്ന പേര് നല്‍കിയത്. ഗുഹക്കു മുന്നില്‍ കണ്ട ബ്രഹത്‌ രൂപമാര്‍ന്നു നിന്ന ആനയുടെ ശിലപ്പമാണ് അതിനു ഹേതു. മുംബൈ കടല്‍ ത്തീരത്തുനിന്നു മാറി ഉള്‍ ക്കടലില്‍ കിടക്കുന്ന ഈ ദ്വീപിനു ഘരാപുരി അഥവാ ഗുഹകളുടെ നഗരം എന്നും പേരുണ്ട്. എലഫന്റ യില്‍ രണ്ടു തരം ഗുഹകളുണ്ട്. ഒന്ന് ഹൈന്ദവവും മറ്റൊന്ന് ബൌദ്ധവുമാണ്. അവ തിങ്കളാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

ബോട്ട് യാത്ര

മുംബൈ നഗരത്തിലെ, ഗേറ്റ് വേ ഓഫ്  ഇന്ത്യ ടര്‍ മിനലിലെ കൊളാബയില്‍ നിന്നും  ബോട്ടിലോ വള്ളത്തിലോ  ദ്വീപിലെത്താം. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസിനു നിരക്ക് താരതമ്യേന കുറവാണ്. ദ്വീപിലേക്കുള്ള ഒരു മണിക്കൂര്‍ യാത്രയില്‍ മുംബൈ പട്ടണത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും യാത്രികര്‍ക്ക് അധിക സന്തുഷ്ടി നല്‍കും. ഗെറ്റ് വേ ഓഫ് ഇന്ത്യ യില്‍ നിന്ന് ദൂരത്ത്‌ പോകും തോറും വിക്ടോറിയ ടെര്‍മിനസ് ടവര്‍ , യൂനിവേര്‍സിടി  ടവര്‍, താജ് ഹോട്ടല്‍ തുടങ്ങിയ യവ മുംബൈ നഗര പശ്ചാത്തലത്തില്‍ പ്രൌഡി യില്‍ നിലക്കുന്നതു  കാണാനാകും. എലഫന്റ് ജെട്ടിയില്‍ ഇറങ്ങുന്ന സഞ്ചാരികള്‍ നേരെ പടി കയറി ചെല്ലുന്നത് പ്രധാന ഗുഹകളിലേക്കാണ് . സഞ്ചാരികള്‍ക്ക്  എലഫന്റ എക്സ് പ്രസ്‌ എന്ന ചെറു തീവണ്ടിയില്‍ കയറിയും  ഗുഹകളിലേക്ക് പോകാം. എ .ഡി അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗുഹകള്‍  പണി കഴിപ്പിച്ചത് ആരെന്നുള്ളത് ഇപ്പോഴും അജ്ഞാത മാണ്‌.

യോഗയും  ഗുഹകളും

ത്രിമൂര്‍ത്തിയുടെയും നടരാജന്റെയും ശില്‍പ്പങ്ങള്‍ ഉള്ള പ്രധാന ഗുഹകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നവയില്‍ മുന്നില്‍. നടരാജ ശിവനും യോഗാസനങ്ങളില്‍ ഇരിക്കുന്ന അനേകം മനോഹര ശിവശില്‍പ്പങ്ങളും ഗുഹയെ അലങ്കരിക്കുന്നു. ശില്പ്പങ്ങളുടെ സംരക്ഷണത്തിന്റെ  ഭാഗമായി ഇവിടെ ഒരു മ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട് . ദ്വീപിന്റെ വലതു ഭാഗം ചേര്‍ന്ന്   കുറച്ചു കൂടി ഉയരത്തിലേക്ക് ദ്വീപിലെ തന്നെ മലമുകളില്‍ കയറുക യാണെങ്കില്‍ വലിയ പീരങ്കി വച്ചിട്ടുള്ള കാനന്‍ പോയിന്റ് കാണാം. മാത്രമല്ല മുംബൈയുടെയും ദ്വീപിന്റെ തന്നെയും മനോഹരമായ ദൃശ്യവും അവിടെ നിന്ന് കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ സഞ്ചാരിയുടെ മല കയറുകയെന്ന  അധിക അധ്വാനം വെറുതെയാവില്ല!

Please Wait while comments are loading...