Search
  • Follow NativePlanet
Share
» »തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ

തിരുവനന്തപുരം യാത്രകളിലെ വാരന്ത്യ കവാടങ്ങള്‍... കോവളം മുതല്‍ പൊന്മുടി വരെ

ഇതാ വാരാന്ത്യങ്ങളില്‍ തിരുവനന്തപുരത്ത് എവിടെയൊക്കെ യാത്ര ചെയ്യണമെന്നും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും നോക്കാം

ഹരിതനഗരമെന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച തിരുവനന്തപുരം സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം സാധ്യതകളുടെ നഗരമാണ്. പ്രകൃതിഭംഗി നിറഞ്ഞ ഇടങ്ങളും ഹില്‍ സ്റ്റേഷനും നദികളും കടലോരവും ക്ഷേത്രങ്ങളും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും എല്ലാം ചേരുന്ന ഒരു സമ്പൂര്‍ണ്ണ പാക്കേജ് ആണ് തലസ്ഥാനനഗരം മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നു ഇവിടെ ഓരോ ആഴ്ചാവസാനങ്ങളിലും എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം മാത്രം മതി തിരുവനന്തപുരത്തിനെ മനസ്സിലാക്കുവാന്‍. ഇതാ വാരാന്ത്യങ്ങളില്‍ തിരുവനന്തപുരത്ത് എവിടെയൊക്കെ യാത്ര ചെയ്യണമെന്നും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും നോക്കാം

കോവളം

കോവളം

തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ബീച്ചുകളില്‍ ഒന്നാണ് കോവളം. പതിറ്റാണ്ടുകളായി വിദേശികളടക്കമുള്ളര്‍ എത്തിച്ചേരുന്ന ഇവിടം കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ബീച്ചാണ്. 1930 കളില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച വിനോദ സഞ്ചാര സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടമാണിത്.
സൺ ബാത്ത്, നീന്തൽ, ഹെർബൽ ബോഡി ടോണിംഗ് മസാജുകൾ, പ്രത്യേക സാംസ്കാരിക പരിപാടികൾ, കാറ്റമരൻ ക്രൂയിസിംഗ് എന്നിങ്ങനെ ഇവിടുത്തെ സമയം ചിലവഴിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഉച്ചകഴിയുന്നതോടു കൂടിയാണ് ഇവിടെ ബീച്ച് സജീവമാകുന്നത്. ഇത് പാതിരാത്രി വരെ നീണ്ടുനില്‍ക്കും.
ഇവിടുത്തെ ബീച്ച് കോംപ്ലക്സിൽ ബജറ്റ് കോട്ടേജുകൾ, ആയുർവേദ ആരോഗ്യ റിസോർട്ടുകൾ, കൺവെൻഷൻ സൗകര്യങ്ങൾ, ഷോപ്പിംഗ് സോണുകൾ, നീന്തൽക്കുളങ്ങൾ, യോഗ, ആയുർവേദ മസാജ് സെന്‍ററുകള്‍ എന്നിവയുണ്ട്
തിരുവനന്തപുരത്തു നിന്നും 20 കിലോമീറ്ററാണ് കോവളത്തേയ്ക്കുള്ള ദൂരം.
PC:Dream Holidays

പൊന്മുടി

പൊന്മുടി

തിരുവനന്തപുരത്തെ ഏറ്റവും പ്രകൃതിഭംഗിയുള്ള ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് പൊന്മുടി. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടി വര്‍ഷത്തില്‍ ഏതു സമയവും തണുപ്പും കോടമഞ്ഞും നിറഞ്ഞു നില്‍ക്കുന്നയിടമാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന ഇവിടേക്കുള്ള യാത്ര തന്നെ ഏറെ ആകര്‍ഷകമാണ്. കാടും നദികളും എല്ലാം യാത്രയില്‍ കടന്നുപോകും. ട്രക്കിങിന് താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങളും ഇവിടെയുണ്ട്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 61 കിലോമീറ്റര്‍ ദൂരമുണ്ട്.

PC:Ramkumar Radhakrishnan

പൂവാര്‍

പൂവാര്‍

കേരളത്തിന്‍റെ അറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് പൂവാര്‍. നെയ്യാര്‍ നദി കടലുമായി ചേരുന്ന സ്ഥലമാണിത്. തിരക്കുകളില്‍ നിന്നൊക്കെ മാറിയുള്ള ഒരിടമാണ് താല്പര്യമെങ്കില്‍ തീര്‍ച്ചയായും ഇവിടം പരീക്ഷിക്കാം. കാഴ്ചകള്‍ ഒരുപാടുണ്ട് ഇവിടെ കാണുവാന്‍. തിരക്ക് കുറവായതിനാല്‍ തന്നെ വീക്കെന്‍ഡ് ഡെസ്റ്റിനേഷനായി പലരും പൂവാറിനെ തിരഞ്ഞെടുക്കാറുണ്ട്.
അഴിമുഖം, സൂര്യാസ്തമയ കാഴ്ചകള്‍, വ്യത്യസ്തമായ താമസസൗകര്യം ഒരുക്കുന്ന കോട്ടേജുകള്‍, കടല്‍ത്തീരം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍ സ്ഥിതി ചെയ്യുന്നത്.

PC:Sid Arya

വര്‍ക്കല

വര്‍ക്കല

തിരുവനന്തപുരത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വര്‍ക്കല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ തേടിയെത്തുന്ന ഇവിടെ കാഴ്ചകള്‍ നിരവധിയുണ്ട്. വര്‍ക്കല ബീച്ചും ക്ലിഫും തന്നെയാണ് ഇവിടുത്തെ കാഴ്ചകളില്‍ ആദ്യം വരുന്നത്. തുടര്‍ന്ന് പിത‍ൃതര്‍പ്പണത്തിന് പ്രസിദ്ധമായ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, പ്രാദേശിക സംസ്കാരത്തെ പരിചയപ്പെടുവാന്‍ വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍, വ്യത്യസ്തമായ കാഴ്ചകളുള്ള പൊന്നുംതുരുത്ത് ദ്വീപ്, വാട്ടര്‍ സ്പോട്സ് ആക്റ്റിവിറ്റികള്‍, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനു ആസ്വദിക്കുവാനുമുണ്ട്.
PC:Raimond Klavins

കല്ലാര്‍

കല്ലാര്‍

തിരുവനന്തപുരത്തെ ആഴ്ചാവസാനങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് കല്ലാര്‍. പൊന്മുടിയിലേക്കുള്ള പാതയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കൂടി കണ്ടുതീര്‍ത്തു വേണം പൊന്മുടി യാത്ര അവസാനിപ്പിക്കുവാന്‍. ഓഫ്ബീറ്റ് ഡെസ്റ്റിനേഷനാണെങ്കില്‍ പോലും ഇവിടെ എത്തിയാല്‍ നിങ്ങളെ തിരക്കിട്ടു നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷി നിരീക്ഷണം മുതൽ ‌ട്രക്കിങ്ങ് വരെ ഇവിടെ ചെയ്യാം. കല്ലാർ പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ല മീന്‍മുട്ടി വെള്ളച്ചാട്ടവും യാത്രയില്‍ കാണാം. . കല്ലാർ ഫോറസ്റ്റും വാമനപുരം നദിയുമാണ് കാണേണ്ട മറ്റു കാഴ്ചകള്‍.
തിരുവനന്തപുരം സിറ്റി സെന്‍ററിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്.

PC:keralatourism

പാലോട്

പാലോട്

വാമനപുരം ആറിനും ചിറ്റാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പാലോട് തിരുവനന്തപുരത്തെ അവധി ദിനങ്ങളിലൊന്നിനായി മാറ്റിവയ്ക്കാം. പെരിങ്ങമ്മല പഞ്ചായത്തില്‍ പൊന്മുടിയുടെ താഴ്വരയിലാണ് പാലോടുള്ളത്. നട്ടുച്ചയ്ക്ക് പോലും വെയിൽ എത്താത്ത ഒരിടമായിരുന്നു പാലോട് എന്നാണ് പഴയ ആളുകള്‍ പറയുന്നത്. കാളക്കയം, കുരിശ്ശടി വെള്ളച്ചാട്ടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം. ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

പാണ്ടിപ്പത്ത്

പാണ്ടിപ്പത്ത്

തിരുവനന്തപുരത്തിന്‍റെ അപൂര്‍വ്വ കാഴ്ചകളിലൊന്നാണ് പാണ്ടിപ്പത്ത്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള തികച്ചും ഓഫ്ബീറ്റ് ഇടമാണ്. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ പുല്‍മേടുകളാണുള്ളത്.
പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നു സന്ദര്‍ശിക്കാം.
തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

അമ്പൂരി

അമ്പൂരി

തിരുവനന്തപുരത്ത് സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് അമ്പൂരി. പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമോ നഗരമോ ഒന്നുമല്ല അമ്പൂരി. ഗ്രാമീണ അന്തരീക്ഷത്തില്‍ തികച്ചും സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്. ദ്രവ്യപ്പാറ, മായം, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. തിരുവനന്തപുരത്തു നിന്നും ഒരുദിവസം ചിലവഴിക്കുവാന്‍ എന്തുകൊണ്ടും പറ്റിയ സ്ഥലമാണിത്.

തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യാര്‍കൂടം

അഗസ്ത്യാര്‍കൂടം

കേരളത്തിലെ ടോപ്പ് റേറ്റഡ് ട്രക്കിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ അഗസ്ത്യാര്‍കൂടം. മകരവിളക്കു മുതല്‍ ശിവരാത്രി വരെയുള്ള സമയത്തു മാത്രമാണ് അഗസ്ത്യാര്‍കൂടം സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനാടി തുറന്ന് കൊടുക്കുന്നത്. ബോണാക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നുമാണ്അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്.
PC:Sai Nath Jayan

പത്മനാഭ സ്വാമി ക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരത്തിന്‍റെ അതിശയങ്ങളില്‍ ഒന്നാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായ പത്മനാഭസ്വാമിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. , തമിഴ് ശൈലിയിലുള്ള ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം ആണ് ക്ഷേത്രത്തെ അടയാളപ്പെടുത്തുന്നത്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.
PC:Ilya Mauter

മണ്‍റോ ഐലന്‍ഡ്

മണ്‍റോ ഐലന്‍ഡ്

തിരുവനന്തപുരത്തു നിന്നും എളുപ്പത്തില്‍ പോകുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മണ്‍റോ തുരുത്ത്. സാധാരണ ഗതിയില്‍ വര്‍ക്കല യാത്ര ഇവിടം വരെ നീട്ടുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന ഇടമാണ് മണ്‍റോ തുരുത്ത്. ഇവിടുത്തെ കനാലുകള്‍ക്കിടയിലൂടെയുള്ള യാത്രയാണ് മണ്‍റോയുടെ പ്രത്യേകത. കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Sanu N

മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X