Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാംഗ്ടോക് » കാലാവസ്ഥ

ഗാംഗ്ടോക് കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയും പര്‍വതത്തിന്‍െറ തണലും ഉള്ളതിനാല്‍ വര്‍ഷം മുഴുവന്‍ സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. താപനില പരമാവധി 22 ഡിഗ്രി വരെയെത്തുന്ന  ഈ കാലത്ത് സുഖമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴയില്‍ മണ്ണിടിച്ചിലും റോഡുകളില്‍ തടസമുണ്ടാകലും ഇവിടെ പതിവാണ്. മെയില്‍ മഴ ആരംഭിക്കുമെങ്കിലും ജൂലൈയിലാണ് കനത്ത മഴ അനുഭവപ്പെടാറ്.

ശീതകാലം

തണുപ്പുകാലത്ത് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. മഞ്ഞുവീഴ്ച ഇവിടെ അപൂര്‍വമാണെങ്കിലും 1990, 2004,2005,2011 കാലത്ത് ഇവിടെ കനത്ത തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു.