വരണ്ട കാലാവസ്ഥയാണ് ഇവിടെ ബഹുഭൂരിപക്ഷം സമയത്തും അനുഭവപ്പെടാറ്. കടുത്ത വേനലും കടുത്ത തണുപ്പുകാലവും അസഹനീയമാണ്. മഴക്കാലം നന്നായി ആസ്വദിക്കാവുന്നതാണ്.
ഏപ്രില്‍ മുതലാണ് ഇവിടെ വേനല്‍ക്കാലം ആരംഭിക്കാറ്. മെയ് മാസത്തില്‍ പലപ്പോഴും താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടക്കാറുണ്ട്. വര്‍ധിക്കുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുന്നതിനാല്‍ പുറത്തുനിന്നത്തെുന്നവര്‍ക്ക് അസഹനീയമായ ബുദ്ധിമുട്ടാകും അനുഭവപ്പെടുക. ജൂണില്‍ പ്രീമണ്‍സൂണ്‍ ആരംഭിക്കുന്നതോടെയാണ് കാലാവസ്ഥ സാധാരണ നിലയിലെത്തുക.
ജൂണ്‍ അവസാനം മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ് ഇവിടെ മഴക്കാലം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതലും മഴ ലഭിക്കാറ്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി,മാര്‍ച്ച് വരെയാണ് ഇവിടെ തണുപ്പുകാലം. ചില ദിവസങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാറുണ്ട്. 20 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങുക ബുദ്ധിമുട്ടാകും. തണുപ്പ് കാല ടൂറിസം ആസ്വദിക്കാന്‍ സഞ്ചാരികളും എത്താറുണ്ട്.