Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിര്‍നര്‍ » കാലാവസ്ഥ

ഗിര്‍നര്‍ കാലാവസ്ഥ

മിതശീതോഷ്ണ കാലാവസ്ഥയാണ് ഗിര്‍നറില്‍. ശൈത്യകാലത്ത് കനത്ത തണുപ്പും വേനല്‍കാലത്തും നല്ല ചൂടുമായിരിക്കും. വര്‍ഷം മുഴുവനും കഠിനമായ താപമാണിവിടെ. ശൈത്യം, വേനല്‍, മണ്‍സൂണ്‍ എന്നിവയാണ് ഇവിടത്തെ കാലാവസ്ഥകള്‍.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍. താപനില വളരെ ഉയര്‍ന്ന നിലയിലും അന്തരീക്ഷം ഉണങ്ങിയ നിലയിലും കാണപ്പെടുന്ന ഈ കാലയളവും സന്ദര്‍ശനത്തിന് അനുയോജ്യമല്ല.  23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ താപനില.

മഴക്കാലം

മണ്‍സൂണില്‍ കാര്യമായ തോതില്‍ ഇവിടെ മഴ ലഭിക്കാറുണ്ട്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. സന്ദര്‍ശനത്തിന് ഇക്കാലയളവ് അനുയോജ്യമാണെങ്കിലും മലകയറ്റത്തിന് പ്രയാസമനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ശീതകാലം

ഒക്ടോബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരിയില്‍ അവസാനിക്കും. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 36 ഡിഗ്രി വരെ ഇക്കാലയളവില്‍ താപവ്യതിയാനം കാണിക്കുന്നു. ഗിര്‍നര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണിത്.