മഹാബലേശ്വരക്ഷേത്രത്തിനടുത്തുള്ള പുണ്യതീര്‍ത്ഥക്കുളമാണ് കോടിതീര്‍ത്ഥം. ശിവവാഹനമായ ഗരുഡനാണ് ഈ കുളം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രദര്‍ശനത്തിന് മുമ്പേ വിശ്വാസികള്‍ കോടിതീര്‍ത്ഥത്തില്‍ മുങ്ങും. ഇതില്‍ സ്നാനം ചെയ്താല്‍ പുനര്ജന്മ മുക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം.