Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുദ്രെമുഖ്

ട്രക്കിങ് പ്രിയര്‍ക്ക് കുദ്രെമുഖ്

19

നേര്‍ത്ത മഞ്ഞിന്‍പുതപ്പണിഞ്ഞ് പച്ചപ്പുവിടാതെ നില്‍ക്കുന്ന ഹില്‍ സ്‌റ്റേഷനുകള്‍ എന്നും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ ഊട്ടിയെയും കൊടൈയെയും കര്‍ണാടകത്തിലെ കുടകിനെയും നമ്മുടെ മൂന്നാറിനെയുമെല്ലാം എന്നും പ്രണയിക്കുന്നത്. പശ്ചിമഘട്ടത്തില്‍ ഇങ്ങനെ ആരെയും മോഹിപ്പിക്കുന്ന ഒട്ടേറെ ഹില്‍ സ്‌റ്റേഷനുകളുണ്ട്. ഇതിലൊന്നാണ് കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ കുദ്രെമുഖ്. പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ  കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം.

പച്ചപ്പിലൂടെ

പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക്. 600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ഈ ദേശീയോദ്യാനം. പുല്‍മേടുകളും നിത്യഹരിതവനങ്ങളുമാണ് പ്രധാനമായും ഇവിടെയുള്ളത്. എല്ലാവര്‍ഷവും 700 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിയ്ക്കുന്നത്. തുംഗ, ഭദ്ര, നേത്രാവതി എന്നീ നദികളുടെ ഉത്ഭവസ്ഥാനമാണ് ഇവിടം. കൂടാതെ ഒട്ടേറെ അരുവികളും തോടുകളുമെല്ലാമുണ്ടിവിടെ. കടുവ, പുലി, കാട്ടുനായ, കാട്ടുപോത്ത, കരടി, മാന്‍ തുടങ്ങി ഒട്ടേറെ ജന്തുവര്‍ഗങ്ങള്‍ ഈ കാടുകളിലുണ്ട്.

എന്തുകൊണ്ട് കുദ്രെമുഖ് സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു

ക്ഷേത്രങ്ങള്‍, അണക്കെട്ട, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് സൗകര്യം തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. ലാഘ്യ അണക്കെട്ട്, രാധാകൃഷ്ണ ക്ഷേത്രം, ഗംഗമൂല ഹില്‍സ്, ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

കുദ്രെമുഖിലെ ട്രക്കിങ് മികച്ച അനുഭവമാണ് നല്‍കുക. ട്രക്കിങ് ലക്ഷ്യമാക്കി വരുന്നവര്‍ വനംവകുപ്പില്‍ നിന്നും സമ്മതം വാങ്ങണം. ലോബോസ്  പ്ലേസില്‍ നിന്നാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുദ്രെമുഖ് മലയുടെ അടിവാരമാണിത്. ഈ സ്ഥലം മുമ്പ് സൈമണ്‍ ലോബോയെന്നയാളുടെ ഉടമസ്ഥതയിലായിരുന്നു. അങ്ങനെയാണ് ഈ പേര് വീണത്. കാടുകളും അരുവികളുമെല്ലാം കടന്നാണ് ട്രക്കിങ് ട്രെയിലുകള്‍ മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് മനോഹരമായ കാഴ്ചകളുള്ള സ്ഥലങ്ങളുമുണ്ട്. വെറുതേ ഒഴിവുദിനങ്ങള്‍ ചെലവിടാനും സാഹസിത നിറഞ്ഞ അനുഭവങ്ങള്‍ക്കും നല്ല സ്ഥലമാണ് കുദ്രെമുഖ്. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

കുദ്രെമുഖ് പ്രശസ്തമാക്കുന്നത്

കുദ്രെമുഖ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുദ്രെമുഖ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുദ്രെമുഖ്

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കുദ്രെമുഖിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് ആഢംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. 50 കിലോമീറ്റര്‍ അകലെയുള്ള കര്‍ക്കള, 130 കിലോമീറ്റര്‍ അകലെയുള്ള മംഗലാപുരം 350 കിലോമീറ്റര്‍ അകലത്തിലുള്ള ബാംഗ്ലൂല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുദ്രെമുഖിലേയ്ക്ക് ബസ് സര്‍വ്വീസ് ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുദ്രെമുഖിലേയ്ക്ക് പോകേണ്ടവര്‍ മംഗലാപുരം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെനിന്നും കുദ്രെമുഖിലെത്താന്‍ 110 കിലോമീറ്റര്‍ യാത്രചെയ്യണം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം റെയില്‍മാര്‍ഗം മംഗലാപുരത്തെത്തുക എളുപ്പമാണ്. തീവണ്ടി ഇറങ്ങിയാല്‍ ബസുകളിലോ ടാക്‌സികളിലോ കുദ്രെമുഖിലേയ്ക്ക് യാത്ര തിരിയ്ക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം എയര്‍പോര്‍ട്ടാണ് കുദ്രെമുഖിന് ഏറ്റവും അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 130 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം കുദ്രെമുഖിലെത്താന്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed