ഹിമാലയന്‍ മലനിരകളിലെ ഏറ്റവും വലിയ ഹിമാനിയാണ് ഗംഗോത്രി ഗ്ലേസിയര്‍. 30 കിലോമീറ്റര്‍ നീളവും 4 കിലോമീറ്റര്‍ വീതിയും ഉണ്ട് ഈ കൂറ്റന്‍ ഹിമാനിക്ക്. 27 ക്യുബിക് കിലോമീറ്ററാണ് ഇതിന്റെ വലുപ്പം. മഞ്ഞുമലകളായ ശിവലിംഗ്, തലായ് സാഗര്‍, മേരു, ഭാഗീരഥി 3 എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഇവിടത്തെ തണുത്തവെള്ളത്തില്‍ കുളിക്കുന്നത് ഹിന്ദുക്കള്‍ക്കിടയിലെ ആചാരത്തിന്റെ ഭാഗമാണ്.
പശുവിന്റെ മുഖാകൃതിയുള്ള ഹിമാനിയില്‍നിന്നാണ് ഈ പ്രദേശത്തിന് ഗോമുഖ് എന്ന പേരുവന്നത് എന്ന് കരുതപ്പെടുന്നു. 1970 ലെ കണക്കെടുപ്പിന് ശേഷം ഓരോ വര്‍ഷവും 19 മീറ്റര്‍ വീതം ഹിമാനിയുടെ വ്ലിപ്പം കുറഞ്ഞുവരുന്നതായാണ് കണക്ക്. 4120 മുതല്‍ 7000 മീറ്റര്‍ വരെയാണ് സമുദ്രനിരപ്പില്‍ നിന്നും ഗംഗോത്രി ഗ്ലേസിയറിന്റെ ഉയരം.