Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുഹാഘര്‍ » കാലാവസ്ഥ

ഗുഹാഘര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. ഇക്കാലത്ത് 39 ഡിഗ്രി സെല്‍ഷ്യസാണ് ഗുഹാഘറിലെ പരമാവധി അന്തരീക്ഷ താപനില. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഹരിഹരേശ്വര്‍ യാത്ര അഭികാമ്യമല്ല. എങ്കിലും സൂര്യസ്‌നാനത്തിനായി സഞ്ചാരികള്‍ ഈ സമയത്തും ഗുഹാഘറിലെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഗുഹാഘറില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഗുഹാഘര്‍ യാത്രയ്ക്ക് പറ്റിയ സമയം. 18 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില.