Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗുഹാഘര്‍

മനോഹാരിതയുടെ ഗുഹാഘര്‍ ബീച്ച്

10

അസ്തമയത്തിന്റെ മനോഹര കാഴ്ചകള്‍ക്കും നിരവധി ജലകേളികള്‍ക്കും സാധ്യതകളുള്ള ഗുഹാഘര്‍ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ സായന്തനം ചെലവഴിക്കാനെത്തുന്നു. നഗരജീവിതത്തിന്റെ തിരക്കുകളില്ലാതെ സ്വസ്ഥമായും ശാന്തമായും അല്‍പസമയം ചെലവഴിക്കാനായി മാത്രം ഇവിടെയെത്തുന്നവരാണ് അധികം സഞ്ചാരികളും.

ഗുഹാഘര്‍ നഗരത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലത്തിലാണ് ബീച്ച്. ക്ഷേത്രങ്ങള്‍ക്കെന്ന പോലെ തന്നെ പേരുകേട്ടതാണ് ഇവിടത്തെ ബീച്ചുകളും. കുലച്ചുനില്‍ക്കുന്ന തെങ്ങുകളും വെറ്റിലത്തോട്ടങ്ങളും അല്‍ഫോണ്‍സ മാമ്പഴങ്ങള്‍ക്കും പേരുകേട്ടതാണ് ഗുഹാഘര്‍ ബീച്ചും പരിസരങ്ങളും. കൊങ്കണ്‍ സംസ്‌കാരത്തിന്റെ ഒരു നിശ്ചല ദൃശ്യമാണ് ഗുഹാഘര്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുക. പൊതുവേ ശാന്തമാണ് ഇവിടത്തെ കടല്‍ത്തീരം. പ്രകൃതി ദത്തമായ ദൃശ്യങ്ങളും അനുഭവങ്ങളും ഉറപ്പുതരുന്നതാണ് ഇവിടത്തെ വൃത്തിയുള്ള ബീച്ച്. നാഗരികതയുടെ വേലിയേറ്റങ്ങളില്ലാതെ യാതൊരുവിധ മലിനീകരണഭീഷണിയുമില്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു ഗുവാഘര്‍ ബീച്ച്. പശ്ചാത്തലത്തില്‍ മനംമയക്കുന്ന മലയോരത്തിന്റെ മനോഹരദൃശ്യം കൂടി ചേരുന്നതോടെ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങലിലൊന്നായി മാറുന്നു ഗുവാഘര്‍ ബീച്ച്.

ഗുഹാഘറിലെത്താന്‍

അറബിക്കടലിന്റെ തൊട്ടടുത്തുകിടക്കുന്ന കടല്‍ത്തീരനഗരമായ ഗുഹാഘറില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പൊതുവേ അനുഭവപ്പെടുക. സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള പോസ്റ്റ് മണ്‍സൂണ്‍ മാസങ്ങളാണ് ഗുഹാഘര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായി കരുതപ്പെടുന്നത്. 39 ഡിഗ്രി സെല്‍ഷ്യസാണ് ഗുഹാഘറിലെ പരമാവധി അന്തരീക്ഷ താപനില. ഇത് പലപ്പോഴും കുറഞ്ഞ് പരമാവധി 18 വരെയും എത്താറുണ്ട്. മെയ് മാസത്തിന്റ അവസാനത്തോടെ ചൂട് കനക്കുന്നു, അതുകൊണ്ട് തന്നെ കനത്ത ചൂടില്‍ ബീച്ചുകളും മറ്റും ആസ്വദിക്കുക എളുപ്പമല്ല. ഇക്കാലത്ത് ഇവിടെ സഞ്ചാരികള്‍ കുറവാണ്.

അല്‍ഫോണ്‍സ മാമ്പഴങ്ങള്‍ക്കും തേങ്ങയ്ക്കും പേരുകേട്ട സ്ഥമാണ് ഗുഹാഘര്‍. കശുവണ്ടിയും ചക്കയുമാണ് ഗുഹാഘറിനെ സഞ്ചാരികള്‍ക്ക് പ്രിയകരമാക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങള്‍. ഗുഹാഘറിലെത്തുന്ന സഞ്ചാരികള്‍ അവിടത്തെ കടല്‍വിഭവങ്ങള്‍ ഒന്ന് ശ്രമിക്കാതെ തിരിച്ചുവരുന്നത് നഷ്ടമായിരിക്കും എന്ന് പറയാതെ വയ്യ. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കായി ഇവിടെ വൃത്തിയുള്ളതും രുചികരവുമായ ബ്രാഹ്മിണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളുണ്ട്, ഉച്ചയൂണും ഇവിടെ ലഭ്യമാണ്.

വിമാനങ്ങളിലും ട്രെയിന്‍ വഴിയും റോഡ് മാര്‍ഗവും പ്രയാസപ്പെടാതെ എത്തിച്ചേരാവുന്ന തരത്തിലാണ് ഗുവാഘറിന്റെ കിടപ്പ്. ഏത് സമയത്തും സഞ്ചാരയോഗ്യമാണ് എന്നതും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും എന്നതുമാണ് ഗുഹാഘറിനെ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങള്‍. വിമാനമാര്‍ഗമാണ് വരുന്നതെങ്കില്‍ മുംബൈ ഛത്രപതി വാമനത്താവളമാണ് അടുത്ത മാര്‍ഗം. ചിപ്ലൂണ്‍ വിമാനത്താവളമാണ് ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്കായുള്ള പ്രധാനപ്പെട്ട തീവണ്ടി സ്റ്റേഷന്‍. സര്‍ക്കാര്‍ വണ്ടികളും അല്ലാത്തതുമായി നിരവധി സാധ്യതകള്‍ ലഭ്യമാണ് റോഡ് മാര്‍ഗം സഞ്ചാരം തെരഞ്ഞെടുക്കുന്നവര്‍ക്ക്.

പുരാതനമായ ക്ഷേത്രങ്ങളും, മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളും, കൊടും കാടുകളുടെ ദൂരക്കാഴ്ചയും, അറബിക്കടലിന്റെ തീരത്ത് നീണ്ട് പരന്നുകിടക്കുന്ന സ്വച്ഛമായ ബീച്ചും എന്നുവേണ്ട, അവധിക്കാലം ആസ്വദിക്കാനായി എത്തുന്ന ഏത് തരം യാത്രികര്‍ക്കും വേണ്ടതെല്ലാം ഗുഹാഘറിലുണ്ട്.

ഗുഹാഘര്‍ പ്രശസ്തമാക്കുന്നത്

ഗുഹാഘര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുഹാഘര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഗുഹാഘര്‍

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ വണ്ടികളും അല്ലാത്തതുമായി നിരവധി സാധ്യതകള്‍ ലഭ്യമാണ് റോഡ് മാര്‍ഗം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയിലേക്ക് 900 രൂപയോളം വരും ബസ്സിന് ചാര്‍ജ്ജ്. 356 കിലോമീറ്ററാണ് റോഡ് മാര്‍ഗം മുംബൈയിലേക്ക് ഇവിടെനിന്നുമുള്ള ദൂരം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ചിപ്ലൂണ്‍ വിമാനത്താവളമാണ് ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്കായുള്ള പ്രധാനപ്പെട്ട തീവണ്ടി സ്റ്റേഷന്‍. 40 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഗുഹാഘറിലെത്താം. ഏകദേശം അഞ്ഞൂറ് രൂപയോളമാകും ടാക്‌സി ചാര്‍ജ്ജ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഗുവാഘറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 300 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ശരാശരി 5000 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും ഹരിഗുവാഘറിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sun
Return On
10 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 May,Sun
Check Out
10 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 May,Sun
Return On
10 May,Mon