ബതേശ്വര്‍നാഥ് എന്ന ശിവക്ഷേത്രം ബീഹാറിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ്. ഹാജിപൂറിലെ കിഴക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗള്‍ കാലഘട്ടത്തിലെപ്പോഴോ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആയിരം വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്‍റെ നടുക്കാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നും സ്വയം ഭൂവായാണ് ക്ഷേത്രം ഉണ്ടായതെന്നുമാണ് വിശ്വാസം.നിരവധി ഭക്തരാണ് ഇവിടെ ആരാധനക്കെത്താറ്.
ബസന്ത പഞ്ചമി ആഘോഷം നടക്കുന്ന ഫെബ്രുവരി മാസങ്ങളിലാണ് ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭകതര്‍ എത്തുന്നത്. ഇതിനെത്തുടര്‍ന്ന് വരുന്ന മഹാശിവരാത്രി ആഘോഷനാളുകളില്‍ നടക്കുന്ന മേളയും ഉജ്വലമാണ്. മനശ്ശാന്തിക്കും ആത്മീയ അനുഭൂതിക്കുമായി ഈ ക്ഷേത്രം സന്ദര്‍ശിക്കാം.



Click it and Unblock the Notifications