Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വൈശാലി

വൈശാലി - ബുദ്ധന് ഒരു അര്‍ച്ചനാ ഗീതം

18

ചരിത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമാണ് വൈശാലി. വാഴത്തോട്ടങ്ങളും, നെല്‍പാടങ്ങളും, കണ്ടല്‍ക്കാടുകളും നിറഞ്ഞ ഗ്രാമങ്ങളാല്‍ ഇവിടം ചുറ്റപ്പെട്ട് കിടക്കുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ സാന്നിധ്യത്താലാണ് വൈശാലി ഏറെയും അറിയപ്പെടുന്നത്.

യാത്രികന്‍റെ ഓര്‍മ്മയില്‍ എന്നും പച്ചപിടിച്ച് കിടക്കുന്നതായിരിക്കും വൈശാലിയിലെ കാഴ്ചകള്‍. ചരിത്രവഴികളിലൂടെ സഞ്ചരിച്ചാല്‍ രാമായണവും, മഹാഭാരതവും വരെ നീളുന്നതാണ് വൈശാലിയുടെ ഭൂതകാലം. വൈശാലിക്ക് ആ പേര് നല്കിയത് വിശാല്‍ രാജാവാണ്. അതിനും മുമ്പ് മഹാവീര രാജാവ് ജനിക്കുന്നതിനും മുമ്പ് ലിച്ചാവി രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വൈശാലി.

മഹാവീരന്‍ ജനിച്ച ഈ സ്ഥലം, ശ്രീബുദ്ധന്‍റെ സാന്നിധ്യത്താല്‍ ഏറെ പ്രാധാന്യം നേടി. ബുദ്ധന് ജ്ഞാനോദയം ലഭിച്ച് നൂറ്റാണ്ടിന് ശേഷം രണ്ടാം ബുദ്ധിസ്റ്റ് കൗണ്‍സില്‍ നടന്നതും ഇവിടെ വച്ചാണ്. പല ചരിത്രകാരന്മാരും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലിയിലെ പരിഗണിക്കുന്നത്. ആറാം നൂറ്റാണ്ടില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇവിടെ ഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.

ഒരു പ്രമുഖ വാണിജ്യകേന്ദ്രം കൂടിയായിരുന്നു വൈശാലി. കൊലുഹയില്‍ ഒരു ഇഷ്ടികസ്തൂപത്തിനരികിലായി ഉയര്‍ത്തപ്പെട്ട വലിയൊരു സ്തംഭം ബുദ്ധന്‍ തന്‍റെ വരാനിരിക്കുന്ന നിര്‍വാണത്തെപ്പറ്റി നടത്തിയ അന്ത്യപ്രഭാഷണത്തിന്‍റെയും, പ്രഖ്യാപനത്തിന്‍റെയും സ്മാരകമാണ്.

അശോക സ്തംഭം, ബുദ്ധ സ്തംഭം, കുന്ദാല്‍പൂര്‍, രാജ വിശാലിന്‍റെ ഭവനം, കോറണേഷന്‍ ടാങ്ക്, ബുദ്ധി മായി, രാംചൗര, വൈശാലി മ്യൂസിയം, വേള്‍ഡ് പീസ് പഗോഡ എന്നിവ വൈശാലിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. മഹാവീരന്‍റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന വൈശാലി മഹോത്സവം ഏറെ പേരുകേട്ടതാണ്.

നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള സോനേപൂരില്‍ നടക്കുന്ന മേളയും പ്രശസ്തമാണ്. മധുബാനി പെയിന്‍റിംഗ്, ശിലാശില്പങ്ങള്‍, കരകൗശലവസ്തുക്കള്‍ക്കും വൈശാലി പേര് കേട്ടതാണ്. ഇവ അവയുടെ പ്രദര്‍ശന ശാലകളില്‍ കാണാനും, വാങ്ങാനും സൗകര്യമുണ്ട്. വൈശാലിയിലെ രണ്ട് പ്രമുഖ ഉത്പന്നങ്ങളാണ് അരക്ക് കൊണ്ട് നിര്‍മ്മിക്കുന്ന വളകളും, വീടുകളില്‍ നിര്‍മ്മിക്കുന്ന പാവകളും.

വൈശാലിയിലെ സിക്കി വര്‍ക്ക് കരകൗശല വൈദഗ്ദ്യത്തിന്‍റെ ഉത്തമോദാഹരണമാണ്. ഇവിടെ ഉണങ്ങിയ പുല്ലുകൊണ്ട് കൈ ഉപയോഗിച്ച് ബാസ്കറ്റുകളും, തറയില്‍ വിരിക്കുന്ന പായകളും നിര്‍മ്മിക്കുന്നു. വൈശാലിയില്‍ ലഭിക്കുന്ന ലിച്ചി പഴങ്ങള്‍ നാവിന് പുതു രുചി പകരും.

വൈശാലിയിലേക്ക് റോഡ്, റെയില്‍, വിമാനമാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം. വൈശാലിയുടെ ഒരു പ്രത്യേകത എന്നത് അതിന്‍റെ സമ്പന്നമായ പൈതൃകം ഇപ്പോഴും സജീവമായി നിലനിര്‍ത്തുകയും, അത് സന്ദര്‍ശകന് അനുഭവവേദ്യമാവുകയും ചെയ്യുന്നു എന്നതാണ്. ഉഷ്ണമേഖലാ കാലാവസ്ഥയുള്ള വൈശാലിയില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. വൈശാലിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യയുടെ ലിച്ചി തലസ്ഥാനമായ മുസാഫര്‍പൂര്‍.

വൈശാലി പ്രശസ്തമാക്കുന്നത്

വൈശാലി കാലാവസ്ഥ

വൈശാലി
15oC / 59oF
 • Mist
 • Wind: N 0 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വൈശാലി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വൈശാലി

 • റോഡ് മാര്‍ഗം
  മികച്ച റോഡ് സൗകര്യമാണ് വൈശാലിയിലേക്കുള്ളത്. പാറ്റ്നയിലേക്കും, മറ്റ് വടക്കന്‍ ബീഹാര്‍ നഗരങ്ങളിലേക്കും ഇവിടെ നിന്ന് ബസ് ലഭിക്കും. പാറ്റ്നയില്‍ നിന്ന് ഗൈഡ് അടക്കം ടൂറിസ്റ്റ് വാഹനങ്ങള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വൈശാലിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഹാജിപൂര്‍ സ്റ്റേഷനാണ് അടുത്തുള്ളത്. ഇവിടെ നിന്ന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, വാരാണസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി ട്രെയിന്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പാട്നയാണ് വൈശാലിക്കടുത്തുള്ള വിമാനത്താവളം. ഇത് നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് പ്രമുഖ നഗരങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Feb,Wed
Return On
21 Feb,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Feb,Wed
Check Out
21 Feb,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Feb,Wed
Return On
21 Feb,Thu
 • Today
  Vaishali
  15 OC
  59 OF
  UV Index: 9
  Mist
 • Tomorrow
  Vaishali
  18 OC
  65 OF
  UV Index: 9
  Partly cloudy
 • Day After
  Vaishali
  21 OC
  70 OF
  UV Index: 9
  Partly cloudy