Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജോ » കാലാവസ്ഥ

ഹാജോ കാലാവസ്ഥ

മഴക്കാലമാണ്  ഹാജോയിലെ മനോഹര കാഴ്ച. സന്ദര്‍ശകര്‍ക്ക് അനുയോജ്യവും ഈ സമയമാണ്. ഓരോമഴയിലും മുളച്ചുപ്പൊന്തുന്ന പച്ചപ്പുകള്‍ കണ്ണിന് കുളിര്‍മ പകരുന്നതാകും. താപനിലയില്‍ ചിലപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ വരാറില്ളെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ ഈ സമയം കാര്യമായ കുറവ്  ഉണ്ടാകും.

വേനല്‍ക്കാലം

കടുത്ത ചൂടും അന്തരീക്ഷത്തിലെ വര്‍ധിച്ച ഈര്‍പ്പവും നിമിത്തം കടുത്ത അസ്വസ്തയുണ്ടാകുന്ന സമയമാണ് ഹാജോയിലെ വേനല്‍. മാര്‍ച്ച് മുതല്‍ മെയ് വരെ നീളൂന്ന വേനല്‍ക്കാലത്ത് കുറഞ്ഞത് 22 ഡിഗ്രിയും കൂടിയത് 38 ഡിഗ്രിയുമായിരിക്കും താപനില. ഇടക്ക് വേനല്‍മഴയും ലഭിക്കാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഇവിടെ മഴക്കാലം. കനത്ത തോതില്‍ മഴ സാധാരണയായി ലഭിക്കാറുണ്ട്. മഴയില്‍ നഗരത്തിന്‍െറ മുഖം മാറുന്നതാണ് രസകരമായ കാഴ്ച.

ശീതകാലം

തണുപ്പുകാലം പൊതുവെ സൗമ്യമാണെങ്കിലും ഏറെ നീളുമുണ്ടാകാറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്ത് കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില  25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.