ഹര്‍സിലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് ധരാലി. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ ധാരാളം ആപ്പിള്‍ തോട്ടങ്ങളും വന്‍പയര്‍ പാടങ്ങളും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. ധരാലിയില്‍ നിന്ന് മഞ്ഞുമൂടിയ കൊടുമുടികളുടെ സൗന്ദര്യവും ആസ്വദിക്കാവുന്നതാണ്. പുരാതനമായ ഒരു ശിവക്ഷേത്രം ധരാലിയില്‍ ഉണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലിയിലാണ് ഈ ക്ഷേത്രവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുഖിമത് ക്ഷേത്രം, ഗംഗോത്രി, തപോവന്‍, വാസുകി തടാകം, ഗംഗ്നാനി, ചിര്‍ബാസ എന്നിവ ധരാലിക്ക് അടുത്തുള്ള പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.