Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » കാലാവസ്ഥ

ഹസ്തിന പുരി കാലാവസ്ഥ

ഡിസംബര്‍ മുതല്‍  മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ് ഹസ്തിനപുരി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. മറ്റ് മാസങ്ങള്‍  വളരെ ചൂട് കൂടിയതും, ഈര്‍പ്പ രഹിതവുമായിരിക്കും. എങ്കില്‍ പോലും, ഹസ്തിനപുരി ഒരു തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍  സന്ദര്‍ശക തിരക്ക് എല്ലാ മാസങ്ങളിലും ഏതാണ്ട് ഒരേപോലെയാണ്.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍  മെയ്‌ വരെയാണ് വേനല്‍ക്കാലം. 32 ഡിഗ്രിക്കും 40 ഡിഗ്രിക്കും മധ്യേയാണ് ഈ സമയങ്ങളിലെ അന്തരീക്ഷ ഊഷ്മാവ്. ഈ കാലങ്ങളില്‍  ഏകദേശം മുഴുവന്‍ സമയവും ശരാശരി 36 ഡിഗ്രിയായിരിക്കും താപനില.

മഴക്കാലം

ഉത്തരേന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെത്തന്നെ ജൂലൈ മുതല്‍  സെപ്തംബര്‍ വരെയാണ് ഹസ്തിനപുരിയിലെയും മഴക്കാലം. അന്തരീക്ഷം ഈര്‍പ്പമുള്ളതും താരതമ്യേനെ കുറഞ്ഞ താപനിലയുമായിരിക്കും ഈ കാലാവസ്ഥയില്‍ .

ശീതകാലം

ഡിസംബര്‍ മുതല്‍  ഫെബ്രവരി വരെയുള്ള മാസങ്ങളാണ് ഹസ്തിനപുരിയിലെ മഞ്ഞുകാലം. ഈ സമയങ്ങളില്‍  അന്തരീക്ഷ ഊഷ്മാവ് 4 ഡിഗ്രി വരെ താഴാറുണ്ട്. കൂടിയ താപനില 12 ഡിഗ്രി സെല്‍ഷ്യസ്.