ഹസാരിബാഗില്‍ നിന്നും 19 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. നിരവധി വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. ആന, കടുവ,കരടി, പുലി, മാന്‍, തുടങ്ങിയവ ഇവിടത്തെ അന്തേവാസികളാണ്. റാഞ്ചിയില്‍ നിന്നും 111 കിലോമീറ്റര്‍ ദൂരത്താണ് ഹസാരിബാഗ് വന്യജീവി സങ്കേതം.
സഞ്ചാരികള്‍ക്ക് വന്യമൃഗങ്ങളെ കാണാനുള്ള സൗകര്യത്തോടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിവധി വാച്ച് ടവറുകളും ഇവിടെയുണ്ട്. പാര്‍ക്കിനുള്ളില്‍ ഒരു കാന്റീനും ഉണ്ട്.



Click it and Unblock the Notifications