ഹസാരിബാഗ് - ആയിരം തോട്ടങ്ങളുടെ നഗരം 

ഹോം » സ്ഥലങ്ങൾ » ഹസാരിബാഗ് » ഓവര്‍വ്യൂ

ഝാര്‍ഘണ്ടിലെ റാഞ്ചിയില്‍ നിന്നും 93 കിലോമീറ്റര്‍ ദൂരത്തായാണ് ഹസാരിബാഗ് സ്ഥിതിചെയ്യുന്നത്. ഛോട്ടാനാഗ്പൂറിന്റെ ഭാഗമാണ് ഇത്. ഫോറസ്റ്റിന് നടുവിലെ ഈ സ്ഥലത്തുകൂടിയാണ് കോനാര്‍ നദിയൊഴുകുന്നത്. ഹസാരിബാഗ് ജില്ലയിലെ രണ്ട് പ്രശസ്തമായ കുന്നുകളാണ് ചന്ദ്വാരയും ജിലിഞ്ചയും. പരസ്‌നാഥ് ആണ് ഹസാരിബാഗിലെ ഉയരം കൂടിയ കൊടുമുടി. 23 ഉം 24 ഉം ജൈനതീര്‍ത്ഥങ്കരന്മാര്‍ ഇവിടെയെത്തിയിരുന്നു എന്നാണ് വിശ്വാസം.

മതപരമായും ഔഷധപരമായും പ്രശസ്തമായ സ്ഥലമാണ്ഹസാരിബാഗ്. മനോഹരമായ നിരവധിക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.ബ്രിട്ടീഷുകാരുടെ പ്രധാന താവളങ്ങളില്‍ ഒന്നായിരുന്നു ഇത്. ഒപ്പം സ്വാതന്ത്രസമരക്കാലത്തെ പ്രശസ്തമായ ക്യാംപ് കൂടിയായിരുന്നു ഹസാരിബാഗ്. ഇവിടുത്ത സോഹ്രാരി പെയിന്റിംഗ്‌സ് ലോകപ്രശസ്തമാണ്.

ഹസാരിബാഗിലെ കാഴ്ചകള്‍

ഹസാരിബാഗ് വന്യജീവി സങ്കേതം, ഇക്കോ ടൂറിസ്റ്റ് സ്‌പോട്ട്, കാനറി കുന്നുകള്‍. സുരാജ്കുണ്ഡ, ഇസ്‌കോ വില്ലേജ്, രാജ്രപ്പ വെള്ളച്ചാട്ടം, ചിന്നമസ്ത ക്ഷേത്രം,തിലായിയ ഡാം, ഹസാരിബാഗ് തടാകം, കോനാര്‍ ഡാം എന്നിങ്ങനെ പോകുന്നു ഹസാരിബാഗിലെ കാഴ്ചകള്‍.

Please Wait while comments are loading...