ഇഗട്പുരിയില്‍ വൈതരണ നദിക്ക് കുറുകെയാണ് വൈതരണ ഡാം പണികഴിപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് വൈതരണ ഡാം. ഇന്ത്യയിലെ കോണ്‍ക്രീറ്റ് ഡാമുകളുടെ തുടക്കത്തിലുള്ള വൈതരണ ഡാം 1950 കളിലാണ് പണികഴിപ്പിച്ചത്.
ഡാമും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതിദൃശ്യങ്ങളും ചേര്‍ന്ന് സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത കാഴ്ചയാണ് നല്‍കുന്നത്. മുംബൈ നഗരത്തിലേക്ക് പ്രധാനമായും വെള്ളം കൊണ്ടുപോകുന്നത് ഈ ഡാമില്‍നിന്നാണെന്നത് അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കാര്യമാണ്.



Click it and Unblock the Notifications