Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇസ്‌ലാംനഗര്‍ » കാലാവസ്ഥ

ഇസ്‌ലാംനഗര്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ഇസ്‍ലാംനഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇക്കാലത്ത് ചൂടിന്‍റെ ശല്യമില്ലാതെ ഈ പുരാതന നഗരത്തിലെ കാഴ്ചകള്‍ കാണാം. അതിന് പുറമേ ഇക്കാലത്ത് മഴ പെയ്യുകയുമില്ല. ഇക്കാരണങ്ങളാല്‍ ശൈത്യകാലമാണ് ഇസ്‍ലാംനഗര്‍ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

കടുത്ത ചൂടുള്ള വേനല്‍ക്കാലമാണ് ഇസ്‍ലാം നഗറിലേത്. ഇക്കാലത്തെ താപനില 35 നും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. അതിനാല്‍ തന്നെ മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണില്‍ മഴക്കാലം ആരംഭിക്കുന്നതോടെ കടുത്ത ചൂടിന് ശമനമാകുന്നു. സെപ്തംബര്‍ വരെ മഴക്കാലം നീണ്ടുനില്ക്കും. ഇക്കാലത്ത് കനത്ത മഴ ലഭിക്കാറുണ്ട്. ഡിസംബറിലും, ജനുവരിയിലും ചെറുതായി മഴ ലഭിക്കാറുണ്ട്.

ശീതകാലം

തെളിഞ്ഞ ശൈത്യകാലമാണ് ഇസ്‍ലാംനഗറിലേത്. നവംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീളും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ചൂട് നല്ലതുപോലെ കുറയും. ശൈത്യകാലത്ത് അന്തരീക്ഷ താപനില 10 നും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലമാണ് ഇസ്‍ലാംനഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.