ഇറ്റാനഗറിലെ ഗംഗ തടാകം അരുണാചല്‍ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഗെകാര്‍ സിന്യി അഥവ ഗെയ്‌കര്‍ സെയ്‌ന്യിക് എന്നാണ് പ്രാദേശികമായി ഇവിടം അറിയപ്പെടുന്നത്. ഇറ്റാനഗറില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തടാകത്തെ ചുറ്റി ഇടതൂര്‍ന്ന വനമാണ് ഉള്ളത്. ചുറ്റുമുള്ള ഉയര്‍ന്ന മരങ്ങള്‍, ഓര്‍ക്കിഡുകള്‍, ചിത്രപ്പുല്ലുകള്‍ എന്നിവ തടാകത്തിന്റെ ഭംഗി കൂട്ടുന്നു. ശാന്തമായി കിടക്കുന്ന തടാകത്തെ ചുറ്റി പാറകളുമുണ്ട്. ന്യിഷിയിലെ ഗെകാര്‍ സിന്യിയുടെ പ്രാദേശിക അര്‍ത്ഥം തടവിലാക്കപ്പെട്ട ജലം എന്നാണ്. പാറകള്‍ നിറഞ്ഞ ചുറ്റുവട്ടം ഈ സ്ഥലത്തെ മനോഹരമായൊരു പിക്‌നിക് പ്രദേശമായി മാറ്റിയിട്ടുണ്ട്.
ബോട്ടിങ്, നീന്തല്‍ കുളം, പ്രകൃതി നടത്തം എന്നിവയ്‌ക്കുള്ള സൗകര്യങ്ങള്‍ വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. ഹിമാലയത്തിന്റെ താഴ്‌വാരത്തില്‍ മനോഹരമായ പച്ചപ്പിലാണ് പ്രശാന്തമായ ഈ തടാകം എന്നതാണ് മുഖ്യ ആകര്‍ഷണം. ഈ ശുദ്ധ ജല തടാകത്തില്‍ സവിശേഷമായ പന്നല്‍ച്ചെടികള്‍ വളരുന്നുണ്ട്. നിരവധി കാരണങ്ങളാല്‍ ഈ തടാകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ഒഴുക്കുജലം ഇല്ലാത്തതിനാല്‍ എപ്പോഴും പച്ച നിറമായിരിക്കും തടാകത്തിലെ വെള്ളത്തിന്. തടാകത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് പുറമെ ഇതിന്റെ പച്ച നിറത്തെ സംബന്ധിച്ച് പല ചരിത്രങ്ങളും കേള്‍ക്കുന്നുണ്ട്. ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ പ്രദേശമാണിത്.



Click it and Unblock the Notifications