Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » ആകര്‍ഷണങ്ങള് » ഇറ്റാനഗര്‍ വന്യജീവി സങ്കേതം

ഇറ്റാനഗര്‍ വന്യജീവി സങ്കേതം, ഇറ്റാനഗര്‍

51

അരുണാചല്‍പ്രദേശിലെ എട്ട്‌ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്‌ ഇറ്റാനഗര്‍ വന്യജീവി സങ്കേതം. പാപുംപാരെ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വന്യജീവ സങ്കേതം 140.30 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. ഇവിടുത്തെ വൈവിധ്യമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വിവിധ സസ്യജന്തുജാലങ്ങള്‍ കാണപ്പെടാന്‍ കാരണമാകുന്നുണ്ട്‌. വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളാണ്‌ വന്യജീവി സങ്കേതത്തിന്റെ സൗന്ദര്യം. വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ ജീവിക്കുന്നവര്‍ക്കണ്‌ വന്യജീവികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല. ഇറ്റാ നഗര്‍ സംരക്ഷിത വനം എന്നാണ്‌ മുമ്പ്‌ ഇറ്റാനഗര്‍ വന്യജീവി സങ്കേതം അറിയപ്പെട്ടിരുന്നത്‌.

തെക്ക്‌ പച്ചിന്‍ നദിയും വടക്ക്‌ -കിഴക്ക്‌ നിയോറോച്ചിയും കിഴക്ക്‌ പാം നദിയും വടക്ക്‌ ചിങ്കെ അരുവിയുമാണ്‌ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തികള്‍. സാംബാര്‍, ആന, മാന്‍, കരടി, കടുവ, പുളളിപുലി തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്‌. വിവിധ തരം പക്ഷികളും ഓര്‍ക്കിഡ്‌ ഇനങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ വികസനത്തിനും കുടിയേറ്റത്തിനുമായി വനമേഖല കുറെ കൈയ്യേറിയതിനാല്‍ വന്യജീവികളുടെ വാസസ്ഥലത്തില്‍ വന്‍ കുറവ്‌ വന്നിട്ടുണ്ട്‌.

ഇത്‌ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്‌ അരുണാചല്‍പ്രദേശിന്റെ സംസ്ഥാന പക്ഷിയായ വേഴാമ്പലുകളെയാണ്‌. മുമ്പ്‌ സങ്കേതത്തില്‍ ഇവയുടെ സാന്നിദ്ധ്യം ഒരുപോലെയായിരുന്നു. എന്നാലിപ്പോള്‍ കിഴക്കും വടക്കും ഭാഗങ്ങളില്‍ മാത്രമായി ഇവ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. പ്രധാനമായും നിത്യഹരിത വന മേഖലകളും ഉഷ്‌ണമേഖല അര്‍ധഹരിത വനമേഖലകളുമാണ്‌ ഇവിടെ കൂടുതല്‍ കാണപ്പെടുന്നത്‌. ഭിന്നവര്‍ഗത്തില്‍പ്പെടുന്ന ജീവജാലങ്ങളുടെ മിശ്രിതമാണ്‌ വനത്തിലുള്ളത്‌. താഴ്‌വരകളും മലയടിവാരങ്ങളും ഒഴികെയുള്ള മലപ്രദേശം മുളകളുടെ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat