Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദിമാപൂര്‍

ദിമാപൂര്‍ - മഹത്തായ നദിക്കരികിലുള്ള നഗരം

30

വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വടക്ക്‌ കിഴക്കന്‍ നഗരമായ ദിമാപൂര്‍ നാഗാലാന്‍ഡിലേക്കുള്ള പ്രവേശന കവാടമാണ്‌. ഒരിക്കല്‍ ഒരു രാജ്യത്തിന്റെ സമ്പന്ന തലസ്ഥാനമായിരുന്ന ദിമാപൂര്‍ ഇന്ന്‌ സംസ്ഥാന തലസ്ഥാനമല്ലെങ്കിലും തലസ്ഥാന നഗരിയിലേതില്‍ നിന്നും ഒട്ടും കുറയാത്ത അടിസ്ഥാന സൗകര്യങ്ങളോട്‌ കൂടിയാണ്‌ കാണപ്പെടുന്നത്‌.

ദിമാപൂര്‍ എന്ന പേര്‌ ദിമാസാ എന്ന വാക്കില്‍ നിന്നുമാണ്‌ ഉണ്ടായത്‌. ദി എന്നാല്‍ വെള്ളമെന്നും മാ എന്നാല്‍ വലുത്‌ അഥവ മഹത്തായ എന്നും പുര്‍ എന്നാല്‍ നഗരം എന്നുമാണ്‌ അര്‍ത്ഥം. ദിമാപൂര്‍ എന്നാല്‍ മഹത്തായ നദിക്ക്‌ അരികിലുള്ള നഗരം എന്നാണര്‍ത്ഥം. ധന്‍ശ്രീ നദി നഗരത്തിലൂടെയാണ്‌ ഒഴുകുന്നത്‌.

ചരിത്രം

ദിമാപൂര്‍ നഗരത്തിന്‌ വലിയൊരു ചരിത്രമുണ്ട്‌. കച്ചാരി ഭരിച്ചിരുന്ന പുരാതന രാജവംശമായ ദിമാസാസിന്റെ തലസ്ഥാന നഗരിയായിരുന്നു ഇവിടം. ദിമാപൂരില്‍ ഇപ്പോഴും ചിതറികിടക്കുന്ന പുരാവസ്‌തുക്കള്‍ സൂചിപ്പിക്കുന്നത്‌ പുരാതന തലസ്ഥാന നഗരി മികച്ച രീതിയില്‍ സംരക്ഷിച്ചിരുന്നു എന്നാണ്‌. സമീപത്തുള്ള സമതലങ്ങളിലേക്ക്‌ വ്യാപിച്ച്‌ കിടന്നിരുന്ന ദിമാസാ രാജ്യം ഇന്നത്തെ അപ്പര്‍ ആസ്സാം വരെ നീണ്ട്‌ കിടന്നിരുന്നു.

പുരാതന നഗരത്തിന്റെ തെളിവുകളായി ചില ക്ഷേത്രങ്ങള്‍, ബാങ്കുകള്‍, ചിറകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്‌. ഈ ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌ ദിമാസാസില്‍ പിന്തുടര്‍ന്നിരുന്നത്‌ ഹിന്ദുമതമാണന്നാണ്‌. ദിമാസാസ്‌ ആര്യന്‍മാരുടേതായിരുന്നില്ല മറിച്ച്‌ പുരാതന ഗോത്ര വര്‍ഗ്ഗക്കാരാണ്‌ ഈ ഭാഗത്ത്‌ കൂടുതലായി ഉണ്ടായിരുന്നത്‌. ആധുനീക ചരിത്രത്തിലും ദിമാപൂറിന്റെ പങ്ക്‌ വളരെ വലുതാണ്‌. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ ഇന്ത്യയ്‌ക്കും ജപ്പാനും ഇടയിലെ പ്രധാന ആകര്‍ഷണ കേന്ദ്രം ദിമാപൂര്‍ ആയിരുന്നു. കൊഹിമ ആക്രമിക്കപ്പെട്ടത്‌ ദിമാപൂര്‍ വഴി ജപ്പാന്‌ സഹായം ലഭിച്ചതിനാലാണ്‌. രണ്ടാം ലോക മഹായുദ്ധത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്‌. അതിനാല്‍ പല ചരിത്രകാരന്‍മാരും ദിമാപൂരിനെ ചെങ്കല്‍ നഗരമെന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഭൂമി ശാസ്‌ത്രം

നാഗാലാന്‍ഡിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്തായുള്ള ദിമാപൂരിന്റെ തെക്ക്‌ പടിഞ്ഞാറ്‌ കൊഹിമ ജില്ലയും  പടിഞ്ഞാറ്‌ അസ്സാമിലെ കാര്‍ബി ആന്‍ഗ്ലോങ്‌ ജില്ലയും വടക്ക്‌ അസ്സാമിലെ ഗോലാഗ്‌ഹട്ട്‌ ജില്ലയുമാണ്‌ അതിര്‍ത്തികള്‍. സംസ്ഥാനത്ത്‌ റെയില്‍ , വിമാന ബന്ധമുള്ള ഏക നഗരം ദിമാപൂര്‍ മാത്രമാണ്‌.

നാഗാലാന്‍ഡിലേക്കും മണിപ്പൂരിലേക്കുമുള്ള ജീവരേഖയായതിനാല്‍ ദിമാപൂര്‍ വടക്ക്‌ കിഴക്കന്‍ ഇന്ത്യയുടെ സിരാകേന്ദ്രമാണ്‌. ദേശീയപാത 39 കൊഹിമ, ഇംഫാല്‍ തുടങ്ങി രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കും. മ്യാന്‍മാറുമായുള്ള മൊറെഹ്‌ അതിര്‍ത്തി ദിമാപൂരിലൂടെയാണ്‌ കടന്നു പോകുന്നത്‌.

കലയും സംസ്‌കാരവും

നാഗ കൈത്തറികള്‍ വളരെ പ്രശസ്‌തമാണ്‌. ലോകത്തുടനീളം ഇവ അംഗീകാരം നേടിയിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൈത്തറി നെയ്‌ത്തുകാര്‍ ഉള്ള സ്ഥലം ദിമാപൂരാണ്‌. . ഇവിടെ നന്നുള്ള നാഗ ഷാളുകളും മറ്റ്‌ കലാരൂപങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ കയറ്റി അയക്കുന്നുണ്ട്‌.

ഈ സ്ഥലത്തിന്റെ സമ്പന്നമായ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വടക്ക്‌ കിഴക്കന്‍ മേഖല സാംസ്‌കാരിക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്‌. നാഗാലാന്‍ഡിലെ പുരാവസ്‌തുക്കള്‍ സൂക്ഷിക്കുന്ന ഒരു മ്യൂസിയം ഇവിടെയുണ്ട്‌. സ്ഥിരമായി ഈ കേന്ദ്രത്തില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്‌.

അന്തര്‍ രേഖ അനുമതി

നാഗാലാന്‍ഡിന്റെ മറ്റ്‌ പ്രദേശങ്ങളെല്ലാം സുരക്ഷിത മേഖല നിയമത്തിന്റെ കീഴില്‍ വരുന്നുണ്ടെങ്കിലും ദിമാപൂര്‍ മാത്രം ഇതിന്‌ പുറത്താണ്‌. അതിനാല്‍ ദിമാപൂരിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും അന്തര്‍ രേഖ അനുമതി നേടിയിരിക്കണമെന്നില്ല. എന്നാലും നഗരത്തിന്‌ പുറത്തേക്ക്‌ പോകണമെങ്കില്‍ നിരോധിത മേഖല അനുമതി ഉണ്ടായിരിക്കണം. വളരെ ലളിതമായി ഈ രേഖ നേടാന്‍ കഴിയും. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നിന്നുമാണ്‌ ഇത്‌ ലഭിക്കുന്നത്‌.

താഴെ പറയുന്ന ഓഫീസുകളില്‍ നിന്നും നിരോധിത മേഖല അനുമതികള്‍ ലഭിക്കും1. ഡെപ്യൂട്ടി റെസിഡന്റ്‌ കമ്മീഷണര്‍, നാഗാലാന്‍ഡ്‌ ഹൗസ്‌, ന്യൂഡല്‍ഹി2. ഡെപ്യൂട്ടി റസിഡെന്റ്‌ കമ്മീഷണര്‍ , നാഗാലാന്‍ഡ്‌ ഹൗസ്‌, കൊല്‍ക്കത്ത3. അസിസ്റ്റന്റ്‌ റസിഡന്റ്‌ കമ്മീഷണര്‍ ഗുവാഹത്തി, ഷില്ലോങ്‌4. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ്‌ ദിമാപൂര്‍, കൊഹിമ, മോകോക്‌ചുങ്‌

ദിമാപൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സമ്പന്നമായ ചരിത്രമുള്ള ദിമാപൂര്‍ വടക്ക്‌ കിഴക്കന്‍ മേഖലയിലെ പ്രധാന നഗരമായതിനാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌.

ഡൈസെഫി കരകൗശല ഗ്രാമം

പ്രധാന നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡൈസെഫി കരകൗശല ഗ്രാമം നാഗാലാന്‍ഡ്‌ കൈത്തറി& കരകൗശല വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലുള്ളതാണ്‌. സംസ്ഥാനത്തിന്റെ സമ്പന്നമായ കല, കൈത്തറി, കരകൗശലം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ കരകൗശല ഗ്രാമത്തിന്റെ ലക്ഷ്യം. അപൂര്‍വ്വങ്ങളായ കരകൗശല ഉത്‌പന്നങ്ങള്‍, മരശില്‍പങ്ങള്‍, മുള ഉത്‌പന്നങ്ങള്‍ എന്നവ ഇവിടെ കാണാന്‍ കഴിയും.

രങ്കപ ഹര്‍ സംരക്ഷിത വനം

അപൂര്‍വ്വവും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതുമായ പക്ഷി മൃഗാദികളുടെ ആവാസ കേന്ദ്രമാണ്‌ രങ്കപ ഹര്‍ സംരക്ഷിത വനം. ദിമാപൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിവിടം.

ചുമുകേദിമ

ഒരിക്കല്‍ ആസ്സാമിലെ നാഗാ ഹില്‍സിന്റെ ആദ്യ തലസ്ഥാനമായിരുന്ന ചുമുക്കേദിമ ഇന്ന്‌ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്‌. ഇവിടെ നിന്നും ദിമാപൂരും കാര്‍ബി-ആന്‍ഗ്ലോങും ജില്ലയുടെ ഭാഗവും കാണാന്‍ കഴിയും. നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ്‌ ചുമുക്കേദിമ.

റുസാഫേമ

പ്രാദേശിക കരകൗശല ഉത്‌പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വര്‍ണാഭമായ ബസാറുകളാണ്‌ റുസാഫേമയുടെ ആകര്‍ഷണം. പ്രദേശവാസികളുമായി സന്ദര്‍ശകര്‍ക്ക്‌ ഇടപഴകാന്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണിത്‌. ത്രിവെള്ളച്ചാട്ടം

ദിമാപൂര്‍ സന്ദര്‍ശിച്ചാല്‍ ത്രിവെള്ളച്ചാട്ടം കാണാന്‍ മറക്കരുത്‌. പേര്‌ സൂചി പ്പിക്കുന്നത്‌ പോലെ മൂന്ന്‌ നിരകളുള്ള വെള്ള ചാട്ടമാണിത്‌. ട്രക്കിങില്‍ താല്‌പര്യമുള്ള സാഹസിക യാത്രക്കാരുടെ പ്രിയ സ്ഥലമാണിത്‌.

ദിമാപൂര്‍ പ്രശസ്തമാക്കുന്നത്

ദിമാപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിമാപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദിമാപൂര്‍

 • റോഡ് മാര്‍ഗം
  ദിമാപൂരില്‍ കൂടി രണ്ട്‌ ദേശീയ പാതകള്‍ കടന്നു പോകുന്നുണ്ട്‌. എന്‍എച്ച്‌ 39 കൊഹിമ, ഇംഫാല്‍,ദിമാപൂര്‍ എന്നിവയെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. എന്‍എച്ച്‌ 36 ആസ്സാമിലെ നാഗോണുമായി ദിമാപൂരിനെ ബന്ധിപ്പിക്കുന്നു. സ്ഥിരമായി സര്‍ക്കാര്‍ ബസുകള്‍ ഇത്‌ വഴി സര്‍വീസ്‌ നടത്തുന്നുണ്ട്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നാഗാലാന്‍ഡില്‍ റയില്‍വെസ്റ്റേഷനുള്ള ഏക നഗരം ദിമാപൂരാണ്‌. ഗുവാഹത്തി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക്‌ നേരിട്ട്‌ ട്രയിന്‍ ലഭിക്കും. ചരക്ക്‌ തീവണ്ടികളും ഇതുവഴി കടന്നുപോകുന്നുണ്ട്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നാഗാലാന്‍ഡില്‍ വിമാനത്താവളമുള്ള ഏക നഗരം ദിമാപൂരാണ്‌ ഗുവാഹത്തി, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും എല്ലാ ദിവസവും ഫ്‌ളൈറ്റ്‌ ഉണ്ട്‌. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ റീജിയണല്‍, ജറ്റ്‌ എയര്‍വെയ്‌സ്‌, ജെറ്റ്‌ കണക്‌ട്‌ എന്നിവയ്‌ക്ക്‌ ദിവസേന ഇവിടെ നിന്നും രാജ്യത്തിവന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ സര്‍വീസുണ്ട്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 May,Mon
Return On
17 May,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
16 May,Mon
Check Out
17 May,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
16 May,Mon
Return On
17 May,Tue