ഗുവാഹത്തിയില്‍ നിന്നും പതിവായി ഹെലികോപ്‌റ്റര്‍ സര്‍വീസ് ഉണ്ടാകാറുണ്ട്. പവന്‍ ഹാന്‍സാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഗുവാഹത്തിയില്‍ നിന്നും നഹര്‍ലഗൂണ്‍ വരെ ഹെലികോപ്‌റ്ററില്‍ എത്താം. ഇറ്റാനഗറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണിത്. പാപുംപരെ ജില്ലയിലെ ഹോലോങിയില്‍ ഒരു വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി ഉണ്ട്. അസ്സാമിലെ തെസ്‌പൂരും ലിലാബാരിയുമാണ് സമീപത്തുള്ള വിമാനത്താവളങ്ങള്‍. ഇറ്റാനഗറില്‍ നിന്നും 71 കിലോമീറ്റര്‍ അകലെയാണ് ലിലാബാരി.