പ്രശസ്‌തമായ വാര്‍ഷിക മേളയാല്‍ അറിയപ്പെടുന്ന സ്ഥലമാണ് ജോരേതാങ് . എല്ലാവര്‍ഷവും ജനുവരിയില്‍ വലിയ ആഘോഷമായി നടത്തപ്പെടുന്ന മാഘി മേള നിരവധി സന്ദര്‍ശകരെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കാറുണ്ട്. 1955 ല്‍ ജൊരേഥാങ്ങില്‍ നടത്തിയ കാര്‍ഷിക മേളയില്‍ നിന്നാണ് മാഘി മേളയുടെ തുടക്കം. സിക്കിമിലെ ജനതയുടെ പാരമ്പര്യവും സംസ്‌കരാവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാണ് ഈ മേള. നിരവധി സാംസ്‌കാരിക പരിപാടികള്‍ മേളയില്‍ അവതരിപ്പിക്കാറുണ്ട്. ജോരേതാങ് മാരത്തോണ്‍, ഫാഷന്‍ ഷോ, സാംസ്‌കാരിക നൃത്ത മത്സരം, ഹോട് ബലൂണ്‍ ഷോ, പാര ഗ്ലൈഡിങ്, തുഴച്ചില്‍, അമ്പെയ്‌ത്ത് തുടങ്ങിയവ മേളയുടെ ഭാഗമായി നടത്താറുണ്ട്. സിക്കിമിന്റെ പരമ്പരാഗത ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.



Click it and Unblock the Notifications