Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാംചി

നാംചി - സുന്ദരഭൂമി

21

ഗാങ്ടോക്കില്‍ നിന്ന് 92 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് നാംചി. ഡാര്‍ജിലിംഗ്, കലിംപോംഗ് എന്നിവയുടെയും മഞ്ഞണിഞ്ഞ പര്‍വ്വതനിരകളുടെയും, സുന്ദരമായ താഴ്വരകളുടെയും വിശാലമായ കാഴ്ച ഇവിടെ നിന്ന് കാണാനാവും.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പില്‍ നിന്ന് 1675 മീറ്റര്‍ ഉയരത്തിലുള്ള ഒരു പ്രദേശമാണ് നാംചി. സിക്കിമിലെ വിശുദ്ധ പുരുഷനായ ആചാര്യ പത്മസംഭവയുടെ പ്രതിമ ഇവിടെ സ്ഥാപിച്ചതോടെയാണ് ഈ പ്രദേശം ഏറെ അറിയപ്പെട്ട് തുടങ്ങിയത്. ബുദ്ധസന്യാസ മഠങ്ങളും, പര്‍വ്വതങ്ങളും, സാമ്യതയില്ലാത്ത വ്യു പോയിന്റുകളുമാണ് നാംചിയുടെ പെരുമ. സിലിഗുരിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. സിക്കിമിലെ മറ്റ് പ്രധാന നഗരങ്ങളോടും, വെസ്റ്റ് ബംഗാളിനോട് ചേര്‍ന്നുമാണ് നാംചിയുടെ സ്ഥാനം.

 'സ്കൈ ഹൈ' എന്നാണ് ബുധിയ ഭാഷയില്‍ നാംചി എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രകൃതിസൗന്ദര്യം നിറഞ്ഞ കാഴ്ചകള്‍ക്ക് പുറമേ ചരിത്രപരമായും, മറ്റ് ആകര്‍ഷണങ്ങളാലും നാംചി ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രാധാന്യം നേടുന്നു. സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കുമായി ഏറെ സാമ്യത നാംചിക്കുണ്ട്. എന്നാല്‍ ഗാങ്ടോക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാംചി വളരെ ശാന്തവും, നിശബ്ദവുമാണ്. ഭൂതകാലത്തിലെ ദുരൂഹത നിറഞ്ഞ കഥകളാലും, ചരിത്ര സംഭവങ്ങളാലും നാംചി ഏറെ പേരുകേട്ട ഒരിടമാണ്.

നാംചിയിലെ ജനത

ഹിന്ദുക്കളും, ബുദ്ധമതക്കാരുമാണ് നാംചിയിലെ ഭൂരിപക്ഷം ജനങ്ങളും. നേപ്പാളി, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകള്‍ ഇവിടെ ഉപയോഗിക്കപ്പെടുന്നുണ്ട്.

കാഴ്ചകള്‍

നാംചി സന്യാസമഠം, റാലോങ്ങ് സന്യാസമഠം, ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതമായ സാംദ്രുപ്ത്സെ, ടെന്‍ഡോങ്ങ് കുന്ന്, ടെമി തേയിലത്തോട്ടം, റോക്ക് ഗാര്‍ഡന്‍, ചാര്‍ ധാം എന്നിവയാണ് നാംചിയിലെ പ്രധാന കാഴ്ചകള്‍.

നാംചി പ്രശസ്തമാക്കുന്നത്

നാംചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാംചി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാംചി

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍, പ്രൈവറ്റ് ബസുകളും, ജീപ്പുകളും, ടാക്സികളും സിക്കിമിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാംചിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജല്‍പായ്ഗുരിയാണ്. ജയ്പാല്‍ഗുരിയില്‍ ന്യു ജയ്പാല്‍ഗുരി, ജയ്പാല്‍ഗുരി, ജയ്പാല്‍ഗുരി റോഡ് എന്നീ മുന്ന് റെയില്‍വേ സ്റ്റേഷനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാംചിക്കടുത്തുള്ള വിമാനത്താവളം ബാഗ്ദോഗ്രയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ഡെല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനം ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri