Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » കാലാവസ്ഥ

ജോര്‍ഹട്ട്‌ കാലാവസ്ഥ

വേനല്‍ക്കാലം

ജോര്‍ഹട്ടിലെ വേനല്‍ക്കാലം ഈര്‍പ്പമുള്ളതും ചൂടുകൂടിയതുമായിരിക്കും. ഏപ്രില്‍ തുടങ്ങുന്ന വേനല്‍ക്കാലം ജൂണ്‍ മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കും. മെയ്‌, ജൂണ്‍ മാസങ്ങളാണ്‌ ഏറ്റവും ചൂട്‌ കൂടിയ മാസങ്ങള്‍. ഇക്കാലയളവിലെ ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ആയിരിക്കും. വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ മഴക്കാലം തുടങ്ങും

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന വര്‍ഷ കാലം സെപ്‌റ്റംബര്‍ , ഒക്‌ടോബറോടെയാണ്‌ അവസാനിക്കുന്നത്‌. ശക്തമായ മഴ ഇവിടെ വെള്ളപ്പൊക്കത്തിന്‌ കാരണമാകുന്നതിനാല്‍ ഈ സമയം സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല. തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷമാണ്‌ ജോര്‍ഹട്ടിലെ മഴയ്‌ക്ക്‌ കാരണം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ പ്രസന്നമായ ശൈത്യകാലമാണ്‌ ജോര്‍ഹട്ടില്‍. താപനില താഴുന്നതിനാല്‍ ഇക്കാലയളവില്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌. ഇക്കാലയളവിലെ താഴ്‌ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 22 ഡിഗ്രി സെല്‍ഷ്യസും വരെ ആകാറുണ്ട്‌.