Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജൊവായി » കാലാവസ്ഥ

ജൊവായി കാലാവസ്ഥ

വേനല്‍ മാസങ്ങളും ശൈത്യമാസങ്ങളുമാണ്‌ ജൊവായി സന്ദര്‍ശിക്കാന്‍ അനുയോജ്യം. ശൈത്യകാലത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങള്‍ കരുതണം. വേനല്‍ക്കാലത്തും ശൈത്യകാലത്തും ഇങ്ങോട്ടുള്ള യാത്ര സുരക്ഷിതമാണ്‌റോഡുകളെല്ലാം പൊതുവെ വ്യക്തമായിരിക്കും. ട്രക്കിങിനും നല്ലസമയമാണിത്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ അധികം ചൂട്‌ അനുഭവപ്പെടാറില്ല. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. താപനില 22 ഡിഗ്രിസെല്‍ഷ്യസിന്‌ മുകളിലേയ്‌ക്ക്‌ അപൂര്‍വമായെ എത്താറുള്ളു. രാത്രികാലങ്ങളില്‍ താപനില വളരെ കുറയുന്നതിനാല്‍ തണുപ്പനുഭവപ്പെടാറുണ്ട്‌. അതുകൊണ്ട്‌ സന്ദര്‍ശകര്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌.

മഴക്കാലം

ജൊവായിലെ മഴക്കാലം ദൈര്‍ഘ്യമേറിയതാണ്‌. മെയില്‍ തുടങ്ങുന്ന വര്‍ഷകാലം ചിലപ്പോള്‍ ഒക്‌ടോബര്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്‌. ശക്തമായ മഴകാരണം പ്രദേശം പൂര്‍ണമായും പച്ചപ്പിലേക്ക്‌ മാറും.

ശീതകാലം

നവംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ്‌ ശൈത്യകലം. ശൈത്യകാലം പൊതുവെ വരണ്ടതായിരിക്കും. ശൈത്യകാലത്തെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസ്‌ വരെ പ്രതീക്ഷിക്കാം. ശൈത്യാകലത്ത്‌ പ്രഭാതങ്ങള്‍ വെയില്‍ ഉള്ളതും രാത്രികള്‍ തണുപ്പുള്ളതും ആയിരിക്കും.