മറാത്ത ഭരണാധികാരികളില്‍ ഇതിപ്രശസ്തനായ സാക്ഷാല്‍ ഛത്രപതി ശിവജിയുടെ ജന്മഗേഹമാണ് ശിവ്‌നേരി കോട്ട. 1630 ലാണ് ശിവജി ജനിച്ചത്. ശിവജി ജനിച്ചതുമാത്രമല്ല, അദ്ദേഹത്തിന്റെ ആയുധപരിശീലനവും ഇവിടെവെച്ച് തന്നെയായിരുന്നു. കോട്ടയിലേക്ക് കടക്കുന്നതിനു മുന്‍പായി ഏഴ് പ്രവേശനകവാടങ്ങളുണ്ട് ഇവിടെ.
ബദാമി തലാവ് എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ കുളവും കോട്ടയുടെ പരിസരത്തായി കാണാം. ശിവജിയുടെയും മാതാവ് ജിജാബായിയുടെയും പ്രതിമകളും കോട്ടയില്‍ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ പരിസരത്തായി ഒരു ക്ഷേത്രവും കാണാം. ശിവാനി ദേവിക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ക്ഷേത്രവും നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.



Click it and Unblock the Notifications