Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജുന്നാര്‍

ജുന്നാര്‍ - ഛത്രപതി ശിവജിയുടെ ജന്മഗേഹം

15

മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജുന്നാര്‍. പുനെ ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രം പ്രധാനമായും പ്രാദേശികരായ സഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ മനോഹരമായി നിര്‍മിച്ച കോട്ടകള്‍ വരെയുണ്ട് ജുന്നാറിലെ കാഴ്ചകളില്‍. മതപരമായും ചരിത്രപരമായും പ്രാധാന്യമര്‍ഹിക്കുന്ന കാഴ്ചകളാണ് ജുന്നാറിനെ വിനോദസഞ്ചാരഭൂപടത്തില്‍ സജീവമാക്കുന്നത്.

പുനെയില്‍ നിന്നും 94 കിലോമീറ്റര്‍ വടക്ക് മാറി സഹ്യപര്‍വ്വത നിരകളിലാണ് ജുന്നാറിന്റെ സ്ഥാനം. മുംബൈയില്‍ നിന്നും ഇവിടേക്ക് ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2260 അടിയാണ് ജുന്നാറിന്റെ ഉയരം.

ജുന്നാര്‍ എന്ന ചരിത്രനഗരം

ആയിരക്കണക്കിന് കൊല്ലമെങ്കിലും പഴക്കമുള്ളതാണ് ജുന്നാറിന്റെ ചരിത്രം. ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തരായ മറാത്ത ഭരണാധികാരികളില്‍ ഒരാളായ സാക്ഷാല്‍ ഛത്രപതി ശിവജി രാജ ഭോസ്ലെയുടെ ജന്മസ്ഥംലം എന്ന നിലയില്‍ പ്രശസ്തമായ ശിവ്‌നേരി കോട്ടയാണ് ഇവിടത്തെ പ്രധാന കാഴ്ചകളിലൊന്ന്. ഷാക്ക് വംശത്തിലെ രാജാവായിരുന്ന നാഹപന്‍ രാജാവിന്റെ കീഴില്‍ ജിമാ നഗര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പിന്നീട് ജുന്നാറായി മാറിയത്. ശതവാഹന രാജാവായ ശതകാര്‍ണിയയാണ് ജുന്നാര്‍ പിടിച്ചെടുത്ത് ഇവിടെ ശിവ്‌നേരി കോട്ട പണികഴിപ്പിച്ചത്.

വാസ്തുവിദ്യയുടെ നഗരം

നിര്‍മാണകലയുടെ കോട്ട എന്ന നിലയില്‍ പ്രശസ്തമാണ് ജുന്നാര്‍. ഈ പ്രശസ്തിക്ക് പ്രധാന കാരണമാകട്ടെ ജുന്നാര്‍ ഗുഹകളാണ്. മൂന്ന് തരം ഗുഹകളാണ് ഇവിടെയുള്ളത്. മന്‍മോഡി ഹില്‍ ഗ്രൂപ്പ്, ഗണേശ ലേന ഗ്രൂപ്പ്, തുള്‍ജ ലേന ഗ്രൂപ്പ് എന്നിവയാണ് അവ. മനോഹരമായ കല്‍ശില്‍പങ്ങള്‍ നിറഞ്ഞതാണ് ഈ ഗുഹകളെല്ലാം. ഇതിനോടൊപ്പമുള്ള മറ്റൊരു പ്രധാന ഗുഹയാണ് ലെന്യാദ്രി.

ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ള ഒരു പ്രദേശം കൂടിയാണ് ജുന്നാര്‍ ഗുഹകള്‍ എന്നതാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. വിമാനത്തിലും ട്രെയിന്‍ ബസ്സ് മാര്‍ഗങ്ങളിലും ഇവിടെയെത്തിച്ചേരാന്‍ പ്രയാസമില്ല. വര്‍ഷം മുഴുവന്‍ തണുത്ത മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ് ജുന്നാരിനെ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ടൂറിസം കേന്ദ്രമാക്കുന്നത്.

ജുന്നാര്‍ പ്രശസ്തമാക്കുന്നത്

ജുന്നാര്‍ കാലാവസ്ഥ

ജുന്നാര്‍
28oC / 82oF
 • Sunny
 • Wind: NNE 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജുന്നാര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജുന്നാര്‍

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെയില്‍ നിന്നും ഓരോ മണിക്കൂറിലും ഇവിടേക്ക് ബസ്സുകളുണ്ട്. ബസ് യാത്ര അത്ര സൗകര്യപ്രദമായിരിക്കില്ലെങ്കിലും ചെലവ് താരതമ്യേന കുറവായിരിക്കും എന്നൊരു മെച്ചമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പുനെയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. മുംബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടേക്ക് ട്രെയിനുകള്‍ ലഭിക്കും. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ജുന്നാറിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഹരിഹരേശ്വറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 154 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍ വിമാനത്താവളത്തില്‍ നിന്നും ജുന്നാറിലേക്ക് ടാക്‌സികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Mar,Fri
Return On
23 Mar,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Mar,Fri
Check Out
23 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Mar,Fri
Return On
23 Mar,Sat
 • Today
  Junnar
  28 OC
  82 OF
  UV Index: 7
  Sunny
 • Tomorrow
  Junnar
  24 OC
  75 OF
  UV Index: 7
  Sunny
 • Day After
  Junnar
  25 OC
  77 OF
  UV Index: 8
  Sunny