Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ഭരദ്വാജ തീര്‍ത്ഥം

ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി

21

കാളഹസ്ഥി ക്ഷേത്രത്തിന്‌ കിഴക്കുഭാഗത്തായി മൂന്ന്‌ മലകള്‍ക്കിടയിലായാണ്‌ ഭരദ്വാജ തീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്‌. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ഭരദ്വാജമുനിയുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്‌ മനോഹരമായ ഒരു താഴ്‌വരയിലാണ്‌. പച്ചപ്പ്‌ പുതുച്ച മലനിരകളും കണ്ണീരുപോലെ തെളിമയുള്ള അരുവികളും താഴ്‌വരയ്‌ക്ക്‌ അവാച്യമായ സൗന്ദര്യം പകരുന്നു. തീര്‍ത്ഥക്കുളം സ്ഥാപിക്കാന്‍ പട്ടണത്തിന്റെ ഈ ഭാഗം തിരഞ്ഞെടുത്തതിന്‌ ഇതിന്റെ സ്ഥാപകര്‍ക്ക്‌ നന്ദി പറയാതിരിക്കാന്‍ ഇവിടെ എത്തുന്ന ആര്‍ക്കും കഴിയില്ല.

ഒരു ടാങ്കിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന തീര്‍ത്ഥക്കുളത്തിന്റെ നടുവിലായി ധ്യാനനിമഗ്നനായ ഗണപതിയുടെ വിഗ്രഹം കാണാം. ഗണപതി വിഗ്രഹം ഇവിടുത്തെ അന്തരീക്ഷത്തിന്‌ ദൈവീകപരിവേഷം നല്‍കുന്നു. മഹാശിവരാത്രിയോട്‌ അനുബന്ധിച്ച്‌ ഇവിടെ വന്‍ ഭക്തജന തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. ശിവനെ വണങ്ങും മുമ്പും തീര്‍ത്ഥക്കുളത്തില്‍ മുങ്ങി ശരീര ശുദ്ധി വരുത്തണമെന്നാണ്‌ വിശ്വാസം. തിരക്കേറിയ മാര്‍ക്കറ്റ്‌ കടന്നാണ്‌ തീര്‍ത്ഥക്കുളത്തില്‍ എത്തേണ്ടത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun