Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » കാളഹസ്‌തി ക്ഷേത്രം

കാളഹസ്‌തി ക്ഷേത്രം, കാളഹസ്‌തി

21

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ്‌ നിര്‍മ്മിച്ചത്‌. അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത്‌ ചോളരാജാക്കന്മാരുടെ കാലത്താണ്‌. ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ്‌ ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്‌.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri