ടീസ്‌ത നദീ തീരത്തുള്ള നഗരമാണ് ടീസ്‌ത ബസാര്‍. കാലിമ്പോങില്‍ നിന്നും ഏതാനം കിലോമീറ്റര്‍ ദൂരമെ ഇവിടേയ്‌ക്കുള്ളു. ഈ നഗരം സ്വാദിഷ്‌ഠമായ ആഹാരവും ശുദ്ധവായുവും നല്‍കുന്നു. ഫോട്ടോഗ്രാഫിക്കനുയോജ്യമായ ഈ സ്ഥലം ഷോപ്പിങിനും അവസരം നല്‍കുന്നു.
കത്തികള്‍, പാദരക്ഷകള്‍, റാന്തല്‍ വിളക്കുകള്‍ എന്നിവ വാങ്ങാന്‍ നല്ല സ്ഥലമാണിത്. ഇവിടെ വില്‍ക്കുന്ന ഉത്‌പന്നങ്ങളെല്ലാം ചൈനീസ്, തിബറ്റന്‍, ഭൂട്ടാനീസ് സ്വാധീനമുള്ളവയാണ്. നദിയിലെ തുഴച്ചില്‍ ഇവിടുത്തെ പ്രധാന വിനോദമാണ്. ടീസ്‌ത നദി പശ്ചിമ ബംഗാളിലേയ്‌ക്ക് ഒഴുകി തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. ഇന്ത്യന്‍ സേനയുടെ സ്ഥിരം റോന്തു ചുറ്റലുള്ള അതിര്‍ത്തി പ്രദേശമാണിത്.



Click it and Unblock the Notifications