Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൂച്ച് ബീഹാര്‍

കൂച്ച് ബീഹാര്‍ - രാജഭരണകാലത്തെ ബീഹാര്‍

11

രാജ്യ തലസ്ഥാനമായിരുന്ന കൂച്ച് ബീഹാര്‍ പശ്ചിമ ബംഗാളില്‍ കിഴക്കന്‍ ഹിമാലയനിരയുടെ താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. രാജഭരണകാല പൈതൃകവും നിലവാരവും നിലനില്‍ക്കുന്ന നഗരമാണ് വടക്കുകിഴക്കന്‍ ബംഗാളിലെ ഏക ആസൂത്രിത  നഗരമായ കൂച്ച് ബീഹാര്‍ . ഒരു ഭാഗത്ത് കൊളോണിയല്‍ മാതൃകയിലെ കെട്ടിടങ്ങളും മറുവശത്ത് അതിരു കാക്കുന്നത് പോലെ മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകളും ഒപ്പം നയനാകര്‍ഷമായ ആല്‍പ്പൈന്‍ കാടുകളും കൂച്ച്ബീഹാറിനെ സഞ്ചാരികളുടെ പ്രിയഭൂമിയാക്കുന്നു. ബംഗാളി,ബുദ്ധിസ്റ്റ്, തിബറ്റന്‍ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന ഇവിടം ഇന്ത്യന്‍ സാംസ്കാരിക പൈതൃകത്തിന്‍െറ നേര്‍കാഴ്ചയാണ് സന്ദര്‍ശകന് മുന്നില്‍ തുറന്നുവെക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ആകര്‍ഷകങ്ങളായ നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്. ബനേശ്വര ശിവക്ഷേത്രം, ബര്‍ദബേയി ബാരി ക്ഷേത്രം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. പുരാവസ്തു ഉദ്ഖനന സ്ഥലമായ ഗോസാനിമാരി രാജ്പാത്ത് ആണ് മറ്റൊരു ആകര്‍ഷക സ്ഥലം.

ഉല്‍സവങ്ങള്‍  ആഘോഷങ്ങളും ഉല്‍സവങ്ങളും ഇവിടത്തുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ദിവാളി, ദുര്‍ഗാപൂജ, കാളിപൂജ, ദസറ എന്നിവയെല്ലാം ഇവിടത്തുകാര്‍ ഏറെ ആഘോഷപൂര്‍ണമാണ് കൊണ്ടാടുന്നത്. പ്രാദേശിക കാര്‍ണിവലുകളും ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. രാസ്മേളയാണ് ഇവിടത്തെ പഴക്കം ചെന്ന കാര്‍ണിവലുകളില്‍ ഒന്ന്. ടോര്‍സാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കൂച്ച്ബീഹാര്‍ മണ്‍സൂണ്‍ കാലത്ത് നദി കരകവിയുന്ന സമയങ്ങളില്‍ ഒറ്റപ്പെടാറുണ്ട്.

ഭക്ഷണം

കൂച്ച് ബീഹാറിലെത്തുന്നവര്‍ ഒരിക്കലും ഇവിടുത്തെ തനത് ഭക്ഷണങ്ങള്‍ രുചിക്കാതെ മടങ്ങരുത്. ബുനാ കിച്ച്രിയും ലാബ്രയുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബംഗാളി ബംഗ്ളാദേശി രുചികളുടെ സമ്മിശ്ര രൂപമായ മോമോസ് ആണ് നാവില്‍ വെള്ളമൂറുന്ന മറെറാരു ഭക്ഷണം. വിവിധ റെസ്റ്റോറന്‍റുകളില്‍ വേറിട്ട രുചികളില്‍ ഇത് ലഭിക്കും. മല്‍സ്യങ്ങള്‍ പ്രിയപ്പെട്ടവരാണെങ്കില്‍ ഗാട്ടിഗരം ,ജാല്‍മൂരി തുടങ്ങിയ പ്രാദേശിക ഭക്ഷണങ്ങള്‍ രുചിക്കാനും മറക്കരുത്.

അയല്‍പ്പക്കവുമായി ഏറെ അടുപ്പമുള്ളവരാണ് ഇവിടത്തെ പ്രദേശവാസികള്‍. അതുകൊണ്ട് തന്നെ ഓരോ പ്രദേശത്തുകാര്‍ക്കും ഓരോ കമ്മ്യൂണിറ്റി സെന്‍ററുകള്‍ ഉള്ളത്. ഉല്ലസിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനുമെല്ലാം പ്രദേശവാസികള്‍ പതിവായി ഈ ക്ളബ്ബുകളിലാണ് ഒത്തുചേരുന്നത്.

നിരവധി എഞ്ചിനീയറിംഗ് കോളജുകളും മികച്ച സ്കൂളുകളും ഇവിടെയുണ്ട്. സമീപ ജില്ലകളില്‍ നിന്ന് വരെ ഇവിടെ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്താറുണ്ട്.

കായിക വിനോദങ്ങള്‍ ഏറെ ഇഷ്ടമുള്ളവരാണ് ഇവിടുത്തുകാര്‍. സ്പോര്‍ട്സ് പ്രേമികള്‍ക്കായി എം.ജെ.എന്‍, കൂച്ച് ബീഹാര്‍, നെഹ്റു സ്റ്റേഡിയങ്ങള്‍ ഇവിടെയുണ്ട്.  മികച്ച ഒരു വ്യവസായ നഗരം കൂടിയാണ് ഇവിടം. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ വ്യവസായ സമുച്ചയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏത് തരം യാത്രക്കാരനും അത്  ഒറ്റക്കുള്ള യാത്രയായാലും ദമ്പതികളായാലും കുടുംബമായാലും കാഴ്ച്ചകള്‍ ഒരുക്കിവെച്ച് കാത്തിരിക്കുന്ന കുച്ച് ബീഹാറിലേക്ക് പശ്ചിമബംഗാളിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം യാത്രാ സൗകര്യമുണ്ട്. മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ എത്തുന്ന സിലിഗുരിയാണ് ഏറ്റവും അടുത്തുള്ള പ്രധാന നഗരം.

കൂച്ച് ബീഹാര്‍ പ്രശസ്തമാക്കുന്നത്

കൂച്ച് ബീഹാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൂച്ച് ബീഹാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൂച്ച് ബീഹാര്‍

  • റോഡ് മാര്‍ഗം
    നാഷനല്‍ ഹൈവേ 31ഉം, 31 ഡിയുമാണ് വടക്കന്‍ ബംഗാളിലെ പ്രമുഖ നഗരമായ സിലിഗുരിയുമായി കുച്ച്ബീഹാറിനെ ബന്ധിപ്പിക്കുന്ന റോഡുകള്‍. സിലിഗുരിയില്‍ നിന്ന് 141 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ ജയ്പാല്‍ഗുരി,സിലിഗുരി സ്റ്റേഷനുകളിലാണ് ഇറങ്ങേണ്ടത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൂച്ച് ബീഹാര്‍ എയര്‍പോര്‍ട്ട് കുറച്ചുനാളുകളായി പ്രവര്‍ത്തിക്കുന്നില്ല. 153 കിലോമീറ്റര്‍ അകലെയുള്ള സിലിഗുരിയിലെ അന്താരാഷ്ട്ര കസ്റ്റംസ് എയറോഡ്രോമാണ് അടുത്ത വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat