അശോക ചക്രവര്‍ത്തി ലിഖിതങ്ങള്‍ കൊത്തിവച്ച ഈ പാറ കല്‍സിയിലാണ് സ്ഥിതി ചെയ്യുന്നത്. മൗര്യ രാജാവായ അശോകനാണ് തന്‍െറ പതിനാലാമത്തെ ശിലാശാസനമായി ഇതിവിടെ സ്ഥാപിച്ചത്. രാജാവിന്‍െറ പരിഷ്കാര നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ശിലയില്‍ കൊത്തിവച്ചിരിക്കുന്നത്. 1860 ല്‍ ജോണ്‍ ഫോറസ്റ്റാണ് ഇത് കണ്ടത്തെിയത്.
ബ്രാഹ്മി ലിപിയിയില്‍ പ്രക്രത് ഭാഷയിലാണ് ഇതിലെ എഴുത്ത്. ഭാരത ചരിത്രത്തിന്‍െറ പ്രധാന സ്മാരകങ്ങളിലൊന്നായ ഇതിന്‍െറ അളവ് 10 അടി-10അടി-8 അടി എന്ന ക്രമത്തിലാണ്. ആനയുടെ രൂപവും അവയുടെ രണ്ട് കാലുകള്‍ക്കിടയില്‍ ‘ഗജതാം’ എന്ന് കൊത്തിവച്ചിരിക്കുന്നതും ശിലയില്‍ കാണാം. ആന്‍റിയോകസ്, മാഗസ്, ആന്‍റിഗോണസ്, ടോളമി, അലക്സാണ്ടര്‍ എന്നീ അഞ്ച് ഗ്രീക്ക് രാജാക്കന്‍മാരുടെ പേര് കൊത്തിവച്ചിരിക്കുന്നതില്‍ നിന്നും ഇത് ഏകദേശം ബിസി 253ല്‍ സ്ഥാപിച്ചതാണെന്നാണ് ഊഹം.



Click it and Unblock the Notifications