Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചനൂര്‍ » കാലാവസ്ഥ

കാഞ്ചനൂര്‍ കാലാവസ്ഥ

തീര്‍ത്ഥാടനമാണ് ഉദ്ദേശിയ്ക്കുന്നതെങ്കില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് കാഞ്ചനൂര്‍ സന്ദര്‍ശിയ്ക്കുന്നതാണ് നല്ലത്. ഇക്കാലത്താണ് അഗ്നീശ്വരര്‍ ക്ഷേത്രത്തില്‍ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം നടക്കുന്നത്. വെറുതേ കാഴ്ചകള്‍ കാണാനാണ് യാത്രയെങ്കില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്തും യാത്രചെയ്യാം. ഇക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം അല്‍പ്പം കൂടുമെങ്കിലും ചൂട് കുറവായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്, മെയ് മാസങ്ങളിലാണ് ഇവിടെ വേനല്‍ അനുഭവപ്പെടുന്നത്. 28 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് താപനില ഉയരാറുണ്ട്. ഇക്കാലത്ത് കാഞ്ചനൂരെത്തി സ്ഥലങ്ങള്‍ കാണുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള അനുഭവമായിരിക്കും. വേനല്‍ക്കാലത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. അധികം ശക്തിയില്ലാത്ത മഴയാണ് ഇവിടെ ഉണ്ടാകുന്നത്. മഴപെയ്യുന്നതോടെ ചൂടിന് അല്‍പം കുറവുണ്ടാകും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്ത് കൂടിയ താപനില 30ഡിഗ്രി സെല്‍ഷ്യസാണ് പൊതുവേ അനുഭവപ്പെടാറുള്ളത്. കുറഞ്ഞ താപനില മിക്കപ്പോഴും 20 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഇക്കാലമാണ് കാഞ്ചനൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.