Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ഞിരപ്പള്ളി » കാലാവസ്ഥ

കാഞ്ഞിരപ്പള്ളി കാലാവസ്ഥ

വേനല്‍ക്കാലം

കേരളത്തിലെ മറ്റെല്ലാ ഭാഗത്തും അനുഭവപ്പെടുന്ന കാലാവസ്ഥതന്നെയാണ് കാഞ്ഞിരപ്പള്ളിയിലും. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. തീരദേശങ്ങളില്‍ അനുഭവപ്പെടുന്നതുപോലുള്ള കടുത്ത ചൂട് വേനലില്‍ ഇവിടെ അനുഭവപ്പെടാറില്ല. എങ്കിലും വേനല്‍ക്കാലത്ത് ചൂടുള്ള കാലാവസ്ഥതന്നെയാണ് ഉണ്ടാവുക. പക്ഷേ യാത്രചെയ്യാന്‍ പറ്റാത്തത്ര കഠിനമല്ല ഇവിടുത്തെ വേനല്‍.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം, പലപ്പോഴും നാശനഷ്ടങ്ങളുണ്ടാക്കുന്ന തരത്തിലുള്ള കനത്തമഴ പെയ്യുന്നസ്ഥലമാണിത്. മഴപെയ്തുതുടങ്ങിയാല്‍ അന്തരീക്ഷ നന്നായി തണുക്കും. മഴക്കാലത്തും കാഞ്ഞിരപ്പള്ളിയാത്ര പ്ലാന്‍ ചെയ്യാം. പ്രത്യേകിച്ചും മഴയുടെ വിവിധ ഭാവങ്ങള്‍ കാണാനിഷ്ടമുള്ളവര്‍ത്ത്

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശീതകാലം കാഞ്ഞിരപ്പള്ളിയില്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് അന്തരീക്ഷ താപം കുറഞ്ഞിരിക്കും. അന്തരീക്ഷം പ്രസന്നവുമായിരിക്കും, ഇതും കാഞ്ഞിരപ്പള്ളി സന്ദര്‍ശനത്തിന് പറ്റിയ കാലമാണ്.