Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : സംസ്‌കാരങ്ങളുടെ സംഗമഭൂമി

8

കാഞ്ഞിരപ്പള്ളിയെന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ കാഞ്ഞിരപ്പള്ളി അച്ചായന്‍ എന്ന പ്രയോഗമാണ് ഓര്‍മ്മവരിക, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ അതായത് സിറിയന്‍ ക്രിസ്ത്യന്‍സ് ഉള്ള സ്ഥലമാണ് കാഞ്ഞിരപ്പള്ളി. ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയും എണ്ണവും ഒട്ടും കുറവല്ല. എല്ലാമതസ്തരും ഏറിയതോതില്‍ ഉള്ളതിനാല്‍ത്തന്നെ കാഞ്ഞിരപ്പള്ളിയുടെ സംസ്‌കാരവും പ്രത്യേകതകളുള്ളതാണ്. പലതരത്തില്‍പ്പെട്ട രുചിയേറിയ വിഭവങ്ങള്‍ക്ക് പേരുകേട്ടസ്ഥലമാണിത്. സുറിയാനി ക്രിസ്ത്യാനികളുടെ പലതരം വിഭവങ്ങളും ഇവിടെക്കിട്ടും. ഈസ്റ്റര്‍, ക്രസ്മസ് കാലമാണ് രുചിഭേദങ്ങളുടെ കാലം.

കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി സ്ഥിതിചെയ്യുന്നത്. മലനാടിന്റെ കവാടമെന്നാണ് പൊതുവേ കാഞ്ഞിരപ്പള്ളിയെ വിശേഷിപ്പിക്കാറുള്ളത്. ഈ പ്രദേശങ്ങളില്‍ ധാരാളമായിക്കാണുന്ന കാഞ്ഞിരമരത്തിന്റെ സാന്നിധ്യമാണ് കാഞ്ഞിരപ്പള്ളിയെന്ന പേരിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പണ്ട് കാലത്ത് കൊയ്യിന്‍ എന്ന ആദിവാസി വിഭാഗക്കാരായിരുന്നുവത്രേ ഇവിടുത്തെ താമസക്കാര്‍.

പിന്നീട് തമിഴ് വംശജര്‍ വന്നിവിടെ താമസമാക്കി. തമിഴര്‍ കൂടുതലായി താമസം തുടങ്ങിയപ്പോള്‍ പാണ്ഡ്യ രാജാവ് ഈ പ്രദേശം കയ്യടക്കി. ആദ്യമാദ്യമെത്തിയ തമിഴരെല്ലാം വ്യാപാരികളായിരുന്നു, പിന്നീടെത്തിയവര്‍ ഈ സ്ഥലത്ത് കൃഷിചെയ്യാനും മറ്റും തുടങ്ങി. കണ്ണന്നൂര്‍ ചെട്ടികള്‍ എന്നാണ് ആദ്യമായി ഇവിടെ കുടിയേറിയ തമിഴരെ വിളിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ ചെട്ടിനാട് എന്ന സ്ഥലത്തുനിന്നെത്തിയവരായിരുന്നു ഇവര്‍.

മതസൗഹാര്‍ദ്ദത്തിന്റെ നാട്

ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഹിന്ദുക്കളുമെല്ലാം നിറയെയുള്ള സ്ഥലമാണ് കാഞ്ഞിരപ്പള്ളി, അതുപോലെതന്നെ അതാത് വിഭാഗക്കാരുടെ ആരാധനാലയങ്ങളും അടുത്തടുത്ത് തന്നെയാണ്. എന്നാല്‍ ഒരിക്കലും വര്‍ഗ്ഗീയമായ പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരധാരണയോടെയും സവര്‍ത്തിത്തോടെയുമാണ് കഴിഞ്ഞുപോരുന്നത്. ഗണപതിയാര്‍ കോവില്‍, സെന്റ് മേരീസ് ചര്‍ച്ച്, മധുരമീനാക്ഷി ക്ഷേത്രം, നൈനാര്‍ പള്ളി, സെന്റ് ഡൊമിനിക് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ആരാധനാലയങ്ങളുണ്ട് ഇവിടെ.

ഗണപതിയാര്‍ ക്ഷേത്രവും മധുരമീനാക്ഷി ക്ഷേത്രവും ഈ ഭാഗത്തെ തമിഴ് വംശജരുടെ സാന്നിധ്യത്തെ വ്യക്തമാക്കുന്നതാണ്. ഗാണപതിയാര്‍ ക്ഷേത്രം വളരെക്കാലം പഴക്കമുള്ളതാണ്. ഇപ്പോഴും പഴയ അതേ ആചാരങ്ങളും രീതികളുമാണ് ഇവിടെ പിന്തുടരുന്നത്. നിലയ്ക്കല്‍ കേന്ദ്രമാക്കിയാണത്രേ ഇവിടെ സുറിയാനി ക്രിസ്ത്യാനികള്‍ താമസം തുടങ്ങിയത്. അന്നത്തെക്കാലത്ത് നിലയ്ക്കല്‍ വലിയ വ്യാപാരകേന്ദ്രമായിരുന്നു.

പഴയപള്ളിയെന്നറിപ്പെടുന്ന സെന്റ് മേരീസ് ഓള്‍ഡ് ചര്‍ച്ച് 1449കാലത്താണത്രേ നിര്‍മ്മിക്കപ്പെട്ടത്. ആദ്യമായി വെള്ളക്കാര്‍, അതായത് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പേതന്നെ ഈ പള്ളി പണികഴിപ്പിച്ചിട്ടുണ്ട്. മുസ്ലീങ്ങളുടെ പ്രധാനപ്പെട്ട പള്ളികളില്‍ ഒന്നാണ് നൈനാര്‍ പള്ളി. എല്ലാവര്‍ഷവും ഒട്ടേറെ മുസ്ലീംങ്ങള്‍ ഈ പള്ളിയില്‍ എത്തുന്നുണ്ട്. ഹൈന്ദവ ദൈവമായ അയ്യപ്പന്റെ ഭക്തനായിത്തീര്‍ന്ന മുസ്ലീം വിശുദ്ധന്റെ ഓര്‍മ്മയ്ക്കായി പണിത ക്ഷേത്രമാണിത്.

കാഞ്ഞിരപ്പള്ളി പ്രശസ്തമാക്കുന്നത്

കാഞ്ഞിരപ്പള്ളി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാഞ്ഞിരപ്പള്ളി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കാഞ്ഞിരപ്പള്ളി

 • റോഡ് മാര്‍ഗം
  കൊച്ചിയില്‍ നിന്നും ഏതാണ്ട് ഒരുമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ കാഞ്ഞിരപ്പള്ളിയില്‍ എത്താം, 101 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. കോട്ടയം നഗരത്തില്‍ നിന്നും കാഞ്ഞിരപ്പള്ളിയ്ക്ക് ഏറെ ബസുകള്‍ ഓടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കോട്ടയമാണ് കാഞ്ഞിരപ്പള്ളിയ്ക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ കോട്ടയം സ്‌റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ട്. സ്‌റ്റേഷനില്‍ നിന്നും ബസിലോ ടാക്‌സിയിലോ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് പോകാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് കാഞ്ഞിരപ്പള്ളിയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 98 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ബസുകളിലോ ടാക്‌സിയിലോ കാഞ്ഞിരപ്പള്ളിയില്‍ എത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 May,Tue
Return On
12 May,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
11 May,Tue
Check Out
12 May,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
11 May,Tue
Return On
12 May,Wed