കന്യാകുമാരി കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Kanyakumari, India 28 ℃ Haze
കാറ്റ്: 7 from the NNW ഈര്‍പ്പം: 84% മര്‍ദ്ദം: 1010 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Sunday 24 Sep 26 ℃ 78 ℉ 32 ℃90 ℉
Monday 25 Sep 25 ℃ 78 ℉ 31 ℃88 ℉
Tuesday 26 Sep 26 ℃ 78 ℉ 32 ℃89 ℉
Wednesday 27 Sep 25 ℃ 78 ℉ 31 ℃88 ℉
Thursday 28 Sep 22 ℃ 72 ℉ 31 ℃87 ℉

വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമായ സ്ഥലമാണ് കന്യാകുമാരി. എല്ലാക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്തുന്നു. എന്നാലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് കന്യാകുമാരി സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ശരാശരി ചൂട് അനുഭവപ്പെടുന്നു. താപനില 35 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. ഇക്കാലത്തും ഇവിടെ ആളുകള്‍ എത്താറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 17 മുതല്‍ 32 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് കന്യാകുമാരിയിലെ ബീച്ചുകളും മറ്റും സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.