Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരന്‍ജിയ » കാലാവസ്ഥ

കരന്‍ജിയ കാലാവസ്ഥ

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌ ശൈത്യകാലമാണ്‌. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ നിരവധി ഉത്സവങ്ങളും നടക്കാറുണ്ട്‌.സന്ദര്‍ശകര്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. 28 ഡിഗ്രിസെല്‍ഷ്യസ്‌ മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില വ്യത്യാസപ്പെടും. ചൂട്‌ കാറ്റടിക്കുന്നതിനാല്‍ യാത്രക്കനുയോജ്യമായ കാലയളവല്ലിത്‌.

മഴക്കാലം

മിതമായ മഴയാണ്‌ കരന്‍ജിയയില്‍ പതിവ്‌. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന്‌ സാധ്യത ഉള്ളതിനാല്‍ വര്‍ഷകാലം യാത്രയ്‌ക്കനുയോജ്യമല്ല.

ശീതകാലം

ഒക്‌ടോബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ്‌ കരന്‍ജിയയിലെ ശൈത്യകാലം. താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. രാത്രി സമയം തണുപ്പ്‌ കൂടുതലായിരിക്കും.