Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൂര്‍ » കാലാവസ്ഥ

കരൂര്‍ കാലാവസ്ഥ

കരൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിന് ശേഷവും, ശൈത്യകാലവുമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇക്കാലത്തെ യാത്രകള്‍ വളരെ ആസ്വാദ്യകരമാകും.

വേനല്‍ക്കാലം

സാമാന്യം ചൂടുള്ള കാലാവസ്ഥയാണ് കരൂരിലേത്. വേനല്‍ക്കാലത്ത് ചൂട് അല്പം വര്‍ദ്ധിക്കും. 32 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലാണ് മാര്‍ച്ച്-ജൂണ്‍ മാസങ്ങള്‍ക്കിടയിലുള്ള താപനില. ഇക്കാലം ഇവിടം സന്ദര്‍ശിക്കാന്‍ അത്ര അനുയോജ്യമല്ല. കടുത്ത ചൂടനുഭവപ്പെടുന്നതിനാല്‍ യാത്രകളും, കാഴ്ചകളും സുഖകരമാവില്ല.

മഴക്കാലം

ജൂണിനും ഒക്ടോബറിനും ഇടയിലാണ് മഴക്കാലം. സാമാന്യം നല്ല മഴ ഇവിടെ ലഭിക്കുന്നു. വേനല്‍ക്കാലത്തിന്‍റെ ചൂട് ഇതോടെ നീക്കപ്പെടുകയും, മഴക്കാലത്തിന് ശേഷം തെളിഞ്ഞ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നു.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കരൂരില്‍ ശൈത്യം അനുഭവപ്പെടുന്നത്. ഇക്കാലത്ത് കാലവസ്ഥ വളരെ തെളിഞ്ഞതാണ്. 17 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ അന്തരീക്ഷ താപനില. ഇക്കാലം സന്ദര്‍ശനത്തിന് അനുയോജ്യമാണ്.