Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കരൂര്‍

കരൂര്‍:  ഷോപ്പിംഗ് ആസ്വദിക്കാം

16

തമിഴ്നാട് സംസ്ഥാനത്ത്, അമരാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കരൂര്‍.  ഈറോഡില്‍ നിന്ന് തെക്ക് കിഴക്ക് 60 കിലോമീറ്ററും , ട്രിച്ചിയില്‍ നിന്ന് പടിഞ്ഞാറോട്ട് 70 കിലോമീറ്ററും, സേലത്തിന് തെക്കോട്ട് 100 കിലോമീറ്ററും, മധുരയില്‍ നിന്ന് കിഴക്ക് മാറി 141 കിലോമീറ്ററും  അകലെയായാണ് കരൂര്‍ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരില്‍  നിന്ന് 131 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്.

1995 ല്‍ തിരുച്ചിറപ്പള്ളി വിഭജിച്ചാണ് കരൂര്‍ ജില്ല രൂപീകരിച്ചത്. കരൂര്‍ ടൗണ്‍ ഇതിന്‍റെ ആസ്ഥാനവുമായി. കാവേരി, അമരാവതി, നല്‍കാശി, കുഡഗനാര്‍, നൊയ്യാല്‍ തുടങ്ങിയ പുഴകള്‍ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. നിരവധി കുടില്‍ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടം ഷോപ്പിംഗിന് ഏറെ കേള്‍വി കേട്ട സ്ഥലമാണ്.

കരൂരിലെ സന്ദര്‍ശന സ്ഥലങ്ങള്‍

പുരാതനമായ ഏറെ ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ പ്രസിദ്ധമാണ് കരൂര്‍. ഏഴ് വിശുദ്ധ ശിവാലയങ്ങളിലൊന്ന് ഈ നഗരത്തിലാണ്. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം പശുപതിവാരക്ഷേത്രമാണ്. ഇവിടെ അഞ്ചടി ഉയരമുള്ള ഒരു ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്.

പുഗഴിമലൈ ശ്രീ അരുപാദൈ മുരുഗന്‍ ക്ഷേത്രം, കല്യാണ പശുപതീശ്വരാര്‍ ക്ഷേത്രം, ശ്രീ കരുവൂര്‍ മാരിയമ്മന്‍ ക്ഷേത്രം, നേരൂര്‍ ശ്രീ സദാശിവ ബ്രാഹ്മെന്ത്രാള്‍ ക്ഷേത്രം, ശ്രീ ഷിര്‍ദി സായി ബാബ ക്ഷേത്രം, ശ്രീ സോലിയമ്മന്‍ ക്ഷേത്രം, ശ്രീ മഹാ കാളിയമ്മന്‍ ക്ഷേത്രം, ശ്രീ വങ്കലാമ്മന്‍ ക്ഷേത്രം, കല്യാണ വെങ്കടരമണ ക്ഷേത്രം ശ്രീ വാസവൈ കന്നിക പരമേശ്വരി അമ്മന്‍ ക്ഷേത്രം, സദാശിവ ക്ഷേത്രം, അഗ്നീശ്വര ക്ഷേത്രം എന്നിവ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പ്രശസ്തമായവയാണ്.

കരൂരിനോടടുത്ത് കിടക്കുന്ന മറ്റ് സ്ഥലങ്ങള്‍ മായനൂര്‍, നൊയ്യാല്‍, നേരൂര്‍, ചെട്ടിപ്പാളയം, തിരുമുക്കൂടല്‍, കടവൂര്‍ എന്നിവയാണ്. കരൂര്‍ ഗവണ്‍മെന്‍റ് മ്യൂസിയം ഇവിടുത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. തമിഴ് പുതുവര്‍ഷമായ പൊങ്കല്‍, ആദി പെരുക്ക്, വൈകുണ്ഠ ഏകാദശി, വീരാപ്പൂരിലെ വാര്‍ഷിക ഫെസ്റ്റിവല്‍, കരൂരിലെ മാരിയമ്മന്‍ വാര്‍ഷിക ആഘോഷം എന്നിവ ഇവിടെ വളരെ ആഘോഷമായി കൊണ്ടാടപ്പെടുന്നവയാണ്.

ചരിത്രവഴികളിലൂടെ

തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്ന  ടൗണുകളിലൊന്നായ കരൂര്‍ അതിന്‍റെ സമ്പന്നതയും, സാസ്കാരിക പാരമ്പര്യവും വഴി ഏറെ പ്രശസ്തമാണ്. 2000 വര്‍ഷത്തോളം മുമ്പ് സംഘകാലഘട്ടത്തിലാണ് കരൂരിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ചേര, ചോള, ഗാംഗ, വിജയനഗരം, മൈസൂര്‍, ബ്രിട്ടിഷ് തുടങ്ങിയ ഒട്ടേറെ സാമ്രാജ്യങ്ങളുടെ വളര്‍ച്ചയും, തകര്‍ച്ചയും കണ്ട മണ്ണാണ് കരൂരിന്‍റേത്.

പൗരാണികമായ പല ലിഖിതങ്ങളിലും, സാഹിത്യകൃതികളിലും  കരൂരിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കരുവൂര്‍, വാഞ്ചി, ആദിപുരം, പൗപതീചുരം, വാ‍ഞ്ചി മൂതുര തിരുവാനിലൈ, വഞ്ചുലാരണ്യം, കരവൈപട്ടണം, തിരുവിതുവക്കോട്ടം, മുടിവാഴങ്ങ്, വീരചോലപുരം, ഗര്‍ഭാപുരം, കാരാപുരം, ഭാസ്കരപുരം, ആദഗ മാടം, ഷണ്‍മംഗള ക്ഷേത്രം, ചേരമാനഗര്‍, കരൗര എന്നീ പേരുകളിലൊക്കെ കരൂര്‍ പ്രതിപാദിക്കപ്പെടുന്നു. സംഘ കാലഘട്ടത്തില്‍ അമരാവതിയുടെ തീരത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതിനാല്‍ ആന്‍പൊരുണായ് എന്നും ഇവിടം അറിയപ്പെട്ടു.

ഹിന്ദു മിത്തോളജി അനുസരിച്ച് ബ്രഹ്മാവിന്‍റെ സൃഷ്ടി കര്‍മ്മങ്ങള്‍ ആരംഭിച്ചത് ഇവിടെ നിന്നാണ്. ഇവിടം വിശുദ്ധ പശുവിന്‍റെ സ്ഥലം എന്നും അറിയപ്പെടുന്നു. കരൂരിനടുത്തുള്ള ആറു നാട്ടാര്‍ മലൈയിലുള്ള ശിലാലിഖിതങ്ങളില്‍ ചേരരാജാക്കന്മാരുടെ പേരുകള്‍ പ്രതിപാദിക്കുന്നു.

കരൂര്‍ ആഭരണ നിര്‍മ്മാണത്തിലും, കച്ചവടത്തിലും ഏറെ പ്രശസ്തമാണ്. ഗ്രീക്ക് പണ്ഡിതനായിരുന്ന  ടോളമിയുടെ കൃതിയില്‍ കരൂര്‍ അഥവാ കോരേവോരയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കരൂവൂര്‍ തേവരുടെ ജന്മസ്ഥലമാണ് കരൂര്‍. ചോള ഭരണകാലത്ത് ജീവിച്ചിരുന്ന തിരുവിച്ചൈപ്പ ഇവിടത്തുകാരനായിരുന്നു. 1874 ല്‍ ബ്രിട്ടീഷുകാര്‍ കരൂരിനെ മുനിസിപ്പാലിറ്റിയാക്കി മാറ്റി.

എങ്ങനെ കരൂരില്‍ എത്തിച്ചേരാം ?

ട്രിച്ചി, കോയമ്പത്തൂര്‍ എന്നിവയാണ് കരൂരിനടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകള്‍. ഏറ്റവും അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചെന്നൈയിലാണ്. കരൂര്‍ നഗരമധ്യത്തില്‍ തന്നെയാണ് റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് തമിഴ്നാടിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിച്ചേരാം. നഗരത്തില്‍ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ സ്ഥിരമായി സര്‍വ്വീസ് നടത്തുന്നു. അതുകൊണ്ട് തന്നെ ഇവിടേക്ക് വേഗത്തില്‍ എത്തിച്ചേരാം.

കാലാവസ്ഥ

സമ്മിശ്രമായ കാലാവസ്ഥയാണ് കരൂരിലേത്. വേനല്‍ക്കാലം സാമാന്യം കടുത്ത ചൂടുള്ളതാണ്. ശീതകാലം വലിയ ശക്തമല്ലാത്തതും തെളിഞ്ഞതുമാണ്. മഴക്കാലത്ത് സാമാന്യം മഴ ലഭിക്കുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ശൈത്യകാലത്ത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

 

കരൂര്‍ പ്രശസ്തമാക്കുന്നത്

കരൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കരൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കരൂര്‍

 • റോഡ് മാര്‍ഗം
  തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളില്‍ നിന്ന് സ്റ്റേറ്റ് ബസുകളും, സ്വകാര്യ ബസുകളും കരൂരിലേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രൈവറ്റ് ബസിന് അല്പം ചാര്‍ജ്ജ് അധികമാണെങ്കിലും സുഖകരമായ യാത്ര സാധ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കരൂര്‍ റെയില്‍ മാര്‍ഗ്ഗം മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കരൂര്‍ ടൗണിന്‍റെ മധ്യഭാഗത്ത് തന്നെയാണ് റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ടാക്സികളും, ഓട്ടോറിക്ഷകളും ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കരൂരിന് അടുത്തുള്ള വിമാനത്താവളം ട്രിച്ചിയാണ്. കരൂരില്‍ നിന്ന് 91 കിലോമീറ്റര്‍ അകലെയാണിത്. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലേക്ക് 126 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടങ്ങളിലേക്ക് ടാക്സികളും, ബസും ലഭിക്കും. ഏറ്റവും അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചെന്നൈയിലാണ്. ചെന്നൈയില്‍ നിന്ന് ബസും ട്രെയിനും ധാരാളമായി കരൂരിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jan,Sat
Return On
23 Jan,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jan,Sat
Check Out
23 Jan,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jan,Sat
Return On
23 Jan,Sun