കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ രാഷ്ട്രകവിയായ ഗോവിന്ദ പൈക്ക് ജന്മം നല്‍കിയ മണ്ണാണ് കാസര്‍കോട്. നിരവധി സാഹിത്യകാരന്മാരെ പെറ്റുവളര്‍ത്തിയ കാസര്‍കോടിന്റെ ഏറ്റവും പ്രശസ്തനായ പുത്രനും പൈ തന്നെയാണ്. പഴയ മദിരാശി സര്‍ക്കാരില്‍ നിന്നും പോയറ്റ് ലോറേറ്റ് പട്ടം വാങ്ങിയ പൈയുടെ സ്മാരകമാണ് കാസര്‍കോട്ടെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. രാഷ്ട്രകവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നിരവധി സാഹിത്യപ്രേമികളെ ആകര്‍ഷിക്കുന്ന പൈ സ്മാരകം മഞ്ചേശ്വരത്താണ്. അദ്ദേഹത്തിന്റെ പേരില്‍ മഞ്ചേശ്വരത്ത് ഒരു കോളേജും ഉണ്ട്.



Click it and Unblock the Notifications