Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കണ്ണൂര്‍

കാണണം, ചരിത്രമുറങ്ങുന്ന കണ്ണൂര്‍ക്കാഴ്ചകള്‍

84

കേരളത്തിന്റെ വടക്കന്‍ ജില്ലകളിലൊന്നായ കണ്ണൂര്‍ വ്യത്യസ്തങ്ങളായ സംസ്‌കാരത്തനിമകള്‍ കൊണ്ടും വര്‍ണാഭമായ കാഴ്ചകള്‍ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. കണ്ണൂര്‍ അതിന്റെ ഇംഗ്ലീഷ് പേരായ കാനന്നൂര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. പശ്ചിമഘട്ടവും അറബിക്കടലുമായി ഇരവശത്തും അതിര്‍ത്തികള്‍ പങ്കിടുന്ന കണ്ണൂര്‍ പ്രകൃതി ദൃശ്യങ്ങള്‍ക്കും നാടന്‍കലകള്‍ക്കും പ്രശസ്തമാണ്. പണ്ടുകാലം മുതല്‍ത്തന്നെ ഉത്തരമലബാറിന്റെ സാംസ്‌കാരിക, കച്ചവട കേന്ദ്രമായിരുന്നു കണ്ണൂര്‍.

നിരവധി ഭരണാധികാരികളുടെ അധിനിവേശങ്ങള്‍ പറയാനുണ്ട് കണ്ണൂരിന്, സോളമന്‍ രാജാവ് കണ്ണൂരിലെത്തിയിട്ടുണ്ടെന്ന കഥയാണ് ഇവയില്‍ പ്രസിദ്ധം. കാലാകാലങ്ങളില്‍ ഡച്ചുകാരും പോര്‍ട്ടുഗീസുകാരും മൈസൂര്‍ സുല്‍ത്താനും ബ്രിട്ടീഷുകാരും കണ്ണൂരിലെത്തി.

നാടന്‍കലകളുടെയും കാഴ്ചകളുടെയും നാട്

തെയ്യാട്ടം അഥവാ തെയ്യമാണ് കണ്ണൂരിനെ ലോക വിനോദസഞ്ചാരഭൂപടത്തില്‍ വേറിട്ടുനിര്‍ത്തുന്ന ചമയക്കാഴ്ച. നിരവധി ക്ഷേത്രങ്ങളുണ്ട് കണ്ണൂരില്‍. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, കൊട്ടിയൂര്‍ ശിവക്ഷേത്രം, ഊര്‍പഴശിക്കാവ്, മാടായിക്കാവ്, കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം, ശ്രി രാഘവപുരം ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

നീണ്ടുപരന്നു കിടക്കുന്ന വിശാലമായ മണല്‍പ്പരപ്പാണ് കണ്ണൂരിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പയ്യാമ്പലം ബീച്ച്, മീന്‍കുന്ന് ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയവയാണ് കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരങ്ങള്‍. വിവിധതരം കൊട്ടാരക്കെട്ടുകള്‍ക്കും രുചികള്‍ക്കും കൂടി പേരുകേട്ട നാടാണ് കണ്ണൂര്‍. ഗുണ്ടര്‍ട്ട് ബംഗ്ലാവ്, സെന്റ് ആഞ്ജലോസ് കോട്ട, ഹോളി ട്രിനിറ്റി കത്തീഡ്രല്‍ തുടങ്ങിയവയാണ് ഇവയില്‍ കോളനിവാഴ്ചയുടെ സ്മരണകളുണര്‍ത്തുന്ന ചില പേരുകള്‍.

ഭക്ഷണപ്രേമികള്‍ക്ക് പറ്റിയ ഇടമാണ് കണ്ണൂര്‍, തിന്നുനടക്കാനായി നിരവധി വിഭവങ്ങളുണ്ടിവിടെ. തലശ്ശേരി ബിരിയാണിയെക്കുറിച്ച് കേള്‍ക്കാത്ത ഭക്ഷണപ്രേമികളുണ്ടാകില്ല. അരിയുണ്ട, നെയ്പ്പത്തിരി, ഉന്നക്കായ, പഴം നിറച്ചത്, ഇലയട, കലത്തപ്പം, കിണ്ണത്തപ്പം എന്നിങ്ങനെ പോകുന്നു മറ്റ് കണ്ണൂര്‍ രുചികള്‍.

തീരപ്രദേശ കാലാവസ്ഥയായതുകൊണ്ടുതന്നെ വര്‍ഷത്തിലേതു കാലത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കണ്ണൂര്‍. റോഡ്, റെയില്‍ മാര്‍ഗങ്ങളില്‍ കണ്ണൂരിലെത്തിച്ചേരാന്‍ പ്രയാസമില്ല. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്‌കാരകത്തനിമയും കണ്ടറിയണമെന്നാഗ്രഹമുണ്ടോ, വരൂ കണ്ണൂരിലേക്ക്.

കണ്ണൂര്‍ പ്രശസ്തമാക്കുന്നത്

കണ്ണൂര്‍ കാലാവസ്ഥ

കണ്ണൂര്‍
30oC / 86oF
 • Partly cloudy
 • Wind: NNW 12 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കണ്ണൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കണ്ണൂര്‍

 • റോഡ് മാര്‍ഗം
  സര്‍ക്കാര്‍ വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കണ്ണൂര്‍. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ബസ് പുറപ്പെടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും കണ്ണൂര്‍ സ്റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് കണ്ണൂര്‍. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിനുകളുണ്ട്. സ്റ്റേഷനില്‍നിന്നും വിവിധഭാഗങ്ങളിലേക്ക് നിരവധി ടാക്‌സികളും റിക്ഷകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കോഴിക്കോട് കരിപ്പൂര്‍ ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. മംഗലാപുരമാണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടങ്ങളിലേക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസ്സ് സര്‍വ്വീസും ടാക്‌സി വഴിയും കണ്ണൂരിലെത്താന്‍ സാധിക്കും.
  ദിശകള്‍ തിരയാം

കണ്ണൂര്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
25 Oct,Sun
Return On
26 Oct,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Oct,Sun
Check Out
26 Oct,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Oct,Sun
Return On
26 Oct,Mon
 • Today
  Kannur
  30 OC
  86 OF
  UV Index: 8
  Partly cloudy
 • Tomorrow
  Kannur
  29 OC
  83 OF
  UV Index: 7
  Light rain shower
 • Day After
  Kannur
  28 OC
  83 OF
  UV Index: 6
  Light rain shower