സത്താല്‍ തടാകത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഗൗല പുഴ കാത്ഗോഥാം, ഹല്‍ദ്വാനി, ശാഹി മേഖലകളിലൂടെ ഒഴുകുന്നു. 500 കിലോമീറ്റര്‍ നീളമുള്ള ഈ പുഴ ഉത്തര്‍പ്രദേശിലെ രാംഗംഗ പുഴയുമായി ചേര്‍ന്ന് പിന്നീട് വിശുദ്ധ ഗംഗയുമായി കൂടിച്ചേരുന്നു. മണ്ണൊലിപ്പ്, വനനശീകരണം, മഴക്കുറവ് എന്നിവമൂലം നദിയിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പുഴയില്‍ നിര്‍മിച്ചിട്ടുള്ള ഗൗരാ ബാരേജ് ഡാം പിക്നികിന് അനുയോജ്യമായ സ്ഥലമാണ്.



Click it and Unblock the Notifications